Sunday, September 6, 2026

ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60- വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്താൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഏറെനാളായി ചികിത്സയിലായിരുന്നു. പ്രമുഖ ചലച്ചിത്ര അഭിനേതാവ് ബാലൻ കെ നായരുടെയും ശാരദാ നായരുടെയും മകനാണ്. ചെങ്കോൽ, ഈ പുഴയും കടന്ന്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ഒരു മറവത്തൂർ കനവ്, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ചെന്നൈയിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിന് ശേഷം സിനിമയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. 1983- ല പുറത്തിറങ്ങിയ പി എൻ മേനോൻ സംവിധാനം ചെയ്ത അസ്ത്രം ആണ് അദ്ദേഹം ആദ്യം അഭിനയിച്ച ചിത്രം. നാല്പത് കൊല്ലത്തോളം നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ അൻപതോളം  സിനിമകളിൽ വേഷമിട്ടു. നിരവധി വില്ലൻ കഥാപാത്രങ്ങളും ക്യാരക്ടർ വേഷങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഒടുവിൽ അഭിനയിച്ചത് കടലോളം എന്ന മ്യൂസിക്കൽ ഹ്രസ്വചിത്രത്തിലാണ്. ഭാര്യ: സുസ്മിത, മകൾ പാർവതി. സംസ്കാരം ഷോർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും.

spot_img

Hot Topics

Related Articles

Also Read

മാത്യൂതോമസും ബേസിലും ഒന്നിക്കുന്ന ‘കപ്പ്’; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ബേസിലും മാത്യു തോമസും പ്രധാന റോളിൽ എത്തുന്ന  ‘കപ്പി’ന്റെ സെക്കൻഡ്  ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ പതിനാറുകാരനായ നിധിൻ ബാഡ്മിന്റണിൽ ഇടുക്കി ജില്ലയുടെ വിന്നിങ് കപ്പ് സ്വന്തമാക്കുവാനുള്ള പരിശ്രമങ്ങളുടെ കഥയാണ് ചിത്രത്തിൽ.

രാമചന്ദ്ര ബോസ് & കോ; പ്രസ്സ് മീറ്റില്‍ ശ്രദ്ധേയമായി വിനയ് ഫോര്‍ട്ട്

0
കട്ടിമീശയും മുടിയും ചുവന്ന ടീഷര്‍ട്ടും കൂളിങ് ഗ്ലാസുമിട്ടാണ് വിനയ് ഫോര്‍ട്ട് എത്തിയത്.

ത്രില്ലടിപ്പിക്കും ട്രയിലറുമായി ‘ഉറ്റവർ’

0
പ്രേക്ഷകരെ വൈകാരികതയുടെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തിക്കൊണ്ട് അനിൽ ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റസവും പുതിയ സിനിമ ‘ഉറ്റവരു’ടെ ട്രയിലർ പുറത്തിറങ്ങി. സി ഇ ടി സിനിമാ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഫിലിം...

ജോജു ജോർജ്ജിന്റെ ‘പണി’ ഇനി ഒടിടിയിൽ  

0
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ ഇനി ഒടിടിയിൽ കാണാം.   ജനുവരി 16-മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. സൂപ്പർ...

ജലധാര പമ്പ് സെറ്റ് സിന്‍സ് 1962; ആഗസ്ത് 11 ന്

0
ഇന്ദ്രന്‍സും ഉര്‍വ്വശിയും മത്സരിച്ചഭിനയിക്കുന്ന ചിത്രം ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ ആഗസ്ത് 11- മുതല്‍. ചിത്രത്തിന്‍റെ ട്രൈലര്‍ ദിലീപ്, ആസിഫ് അലി, ഇന്ദ്രജിത്ത്, ആന്‍റണി വര്‍ഗീസ്, ലാല്‍ ജോസ്, ധ്യാന്‍ ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ പുറത്തിറക്കി.