ദിലീപും തമന്നയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ബാന്ദ്രയുടെ ടീസര്‍ പുറത്തിറങ്ങി. രാമലീലക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. മാസ് ആക്ഷന്‍ ചിത്രവും ഫാമിലി എന്‍റര്‍ടൈമെന്‍റ് മൂവിയുമാണ് ബാന്ദ്ര എന്നു അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഒരു പാന്‍ഇന്ത്യന്‍ ചിത്രം കൂടിയാണ് ബാന്ദ്ര. ചിത്രത്തില്‍ ബോളിവുഡ് നടന്‍ ദിനോ മോറിയയും തമിഴ് നടന്‍ ശരത് കുമാറും എത്തുന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഛായാഗ്രഹണം ഷാജി കുമാര്‍, സംഗീതം സാം സി എസ്, എഡിറ്റിങ് വിവേക് ഹര്‍ഷന്‍
Also Read
ടോവിനോ തോമസ് നായകൻ; ട്രയിലറുമായി ‘അദൃശ്യ ജാലകങ്ങൾ’
വേൾഡ് പ്രീമിയർ നടത്തുന്ന മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങൾ. മേളയിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും അദൃശ്യ ജാലകങ്ങളാണ്
കന്നട നടൻ ദീക്ഷിത് ഷെട്ടിയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ഒപ്പീസ്; പൂജ ചടങ്ങുകൾ നടന്നു
ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. സിനമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഡിസ്ട്രിബ്യൂട്ടെഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിസ്റ്റിൻ സ്റ്റീഫൻ, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, സന്തോഷ് തുണ്ടിയിൽ, ഹരിനാരായണൻ, എം എ നിഷാദ് തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.
മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു
മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമള മേനോൻ അന്തരിച്ചു. 96- വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് ചികത്സയിലായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രേം നസീറിന്റെ ആദ്യനായിക ആയി അഭിനയിച്ചത് കോമളം...
‘വർഷങ്ങൾക്ക് ശേഷം’ ട്രയിലറുമായി വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ മൂവിയുടെ ട്രയിലർ പുറത്തിറങ്ങി
ചിത്രീകരണം പൂർത്തിയാക്കി ജിത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’
നേര്, കൂമൻ, ദൃശ്യം, ദൃശ്യം 2, മമ്മി ആന്റ് മി, മെമ്മറീസ്, നുണക്കുഴി, മൈ ബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ എന്ന...







