Sunday, September 6, 2026

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സുപരിചിതനായിരുന്ന നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. നൂറിലേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളടക്കം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രക്ഷക ശ്രദ്ധ നേടിയ ഇദ്ദേഹം 1979- ല്‍ ‘നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ആദ്യ ചുവടു വയ്ക്കുന്നത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ അധ്യാപിക സ്റ്റെല്ല ആണ് ഭാര്യ. ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ‘മേപ്പടിയാന്‍’ ആണ് ഇദ്ദേഹം അഭിനയിച്ച ഒടുവിലത്തെ സിനിമ.

spot_img

Hot Topics

Related Articles

Also Read

നസ്ലിൻ, ഗണപതി, ലുക് മാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു

0
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, സമീർ കാരാട്ട്, ജോബിൻ ജോർജ്ജ്, സുബീഷ് കണ്ണഞ്ചേരി തുടങ്ങിയവർ നിർമ്മിച്ച് നസ്ലിൻ, ഗണപതി, ലുക് മാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ എറണാകുളത്ത് വെച്ച് നടന്നു.

സൈജു കുറുപ്പിന്റെ ആദ്യ നിർമ്മാണ സംരഭം ‘ഭരതനാട്യം’ വരുന്നു

0
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം കൊളുത്തി. സൈജു കുറുപ്പിന്റെ മാതാവ് സ്വിച്ചോൺ കർമ്മവും നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നല്കി.

ബേസിൽ ജോസഫും ലിജോ മോളും പ്രധാന കഥാപാത്ര ങ്ങളായുള്ള ‘പൊന്മാൻ’- മോഷൻ പോസ്റ്റർ പുറത്ത്

0
ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ന്റെ മോഷൻ പോസ്റ്റർ പുറത്ത്. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം...

മലയാള സിനിമയും പോത്തേട്ടന്‍ ബ്രില്ല്യന്‍സും

0
അഭിനേതാവ്, സംവിധായകന്‍, നിര്‍മാതാവ് ... ദിലീഷ് പോത്തന്‍ എന്ന കലാകാരന്‍ സമീപ കാലത്തായി മലയാള സിനിമയില്‍ സൃഷ്ട്ടിച്ചിരിക്കുന്ന നവതരംഗം പുതിയ പ്രതീക്ഷയുടെ പാതയാണ്. കുട്ടിക്കാലത്തെ സിനിമയോടൊപ്പമായിരുന്നു ദിലീഷിന്‍റെ ചങ്ങാത്തം.

തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങി ‘ബ്രോ ഡാഡി’

0
മലയാളത്തില്‍ മോഹന്‍ലാല്‍ അച്ഛനും മീന അമ്മയും പൃഥിരാജ് മകനുമായി അഭിനയിച്ച ചിത്രം ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിരഞ്ജീവി. ലൂസിഫറിന് ശേഷം ചിരഞ്ജീവി ഒരുക്കുന്ന അടുത്ത ചിത്രമാണ് ബ്രോ ഡാഡി.