Thursday, April 23, 2026

46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരനിറവില്‍ മികച്ച നടിയായി ദര്‍ശനയും മികച്ച നടനായി കുഞ്ചാക്കോ ബോബനും തിരഞ്ഞെടുക്കപ്പെട്ടു

46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു. ജയ ജയ ഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടിയായി ദര്‍ശനയെയും ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനായി കുഞ്ചാക്കോ ബോബനേയും തിരഞ്ഞെടുത്തു. ശ്രീലാല്‍ ദേവരാജ്, പ്രേമ പി തെക്കേക്ക് എന്നിവര്‍ നിര്‍മ്മിച്ച് രാജീവ് നാഥ് സംവിധാനം ചെയ്ത ‘ഹെഡ് മാസ്റ്റര്‍’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതല്‍ 44 വരെ’ എന്നിവയാണ് മികച്ച ചിത്രങ്ങളായി തിരഞ്ഞെടുത്തത്. ‘അറിയിപ്പ്’ എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍.

കമല്‍ ഹാസന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് ലഭിച്ചു.

സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്രരത്നം പുരസ്കാരം തിരക്കഥാകൃത്തും സംവിധായകനുമായ കെ പി കുമാരന് ലഭിച്ചു. അഭിനയ ജീവിതത്തില്‍ റൂബി ജൂബിലി തികയ്ക്കുന്ന നടന്‍വിജയരാഘവന്‍, രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ നടി ശോഭന, നടന്‍, നര്‍ത്തകന്‍, ശബ്ദകലാകാരന്‍ എന്നീ നിലകളിലെല്ലാം മുപ്പത്തെട്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായ വിനീത്, മലയാള സിനിമാ പോസ്റ്റര്‍ രൂപകല്‍പനയില്‍ വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന തിരക്കഥാകൃത്തുകൂടിയായ ഗായത്രി അശോകന്‍, സിനിമയ്ക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ച മുതിര്‍ന്ന നടന്‍ മോഹന്‍ ഡി. കുറിച്ചി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മറ്റ് പുരസ്കാരങ്ങള്‍ :

മികച്ച രണ്ടാമത്തെ ചിത്രം: വേട്ടപ്പട്ടികളും ഓട്ടക്കാരും (നിര്‍മാണം : പാരഡൈസ് മെര്‍ച്ചന്റസ് മോഷന്‍ പിക്ചര്‍ കമ്പനി)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: രാരിഷ് ജി. കുറുപ്പ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)

മികച്ച സഹനടന്‍ : തമ്പി ആന്റണി (ചിത്രം ഹെഡ്മാസ്റ്റര്‍), അലന്‍സിയര്‍ (ചിത്രം: അപ്പന്‍)

മികച്ച സഹനടി : ഹന്ന റെജി കോശി (ചിത്രം: കൂമന്‍) ഗാര്‍ഗ്ഗി അനന്തന്‍ (ചിത്രം: ഏകന്‍ അനേകന്‍)

മികച്ച ബാലതാരം: മാസ്റ്റര്‍ ആകാശ്രാജ് (ചിത്രം: ഹെഡ്മാസ്റ്റര്‍), ബേബി ദേവനന്ദ (ചിത്രം മാളികപ്പുറം)

മികച്ച കഥ: എം മുകുന്ദന്‍ (ചിത്രം: മഹാവീര്യര്‍)

മികച്ച തിരക്കഥ : ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സണ്ണി ജോസഫ് (ചിത്രം ഭൂമിയുടെ ഉപ്പ്), ശ്രുതി ശരണ്യം (ചിത്രം: ബി 32-44 വരെ)

മികച്ച ഗാനരചയിതാവ് : വിനായക് ശശികുമാര്‍ (ഇനി ഉത്തരം, മൈ നെയിം ഈസ് അഴകന്‍, ദ ടീച്ചര്‍, കീടം)

മികച്ച സംഗീത സംവിധാനം : കാവാലം ശ്രീകുമാര്‍, (ചിത്രം: ഹെഡ്മാസ്റ്റര്‍)

മികച്ച പശ്ചാത്തല സംഗീതം : റോണി റാഫേല്‍ (ചിത്രം: ഹെഡ്മാസ്റ്റര്‍)

മികച്ച പിന്നണി ഗായകന്‍ : കെ.എസ്. ഹരിശങ്കര്‍ (ഗാനം എന്തിനെന്റെ നെഞ്ചിനുള്ളിലെ…ചിത്രം: ആനന്ദം പരമാനന്ദം), എസ് രവിശങ്കര്‍ (ഗാനം: മഴയില്‍…ചിത്രം: മാടന്‍)

മികച്ച പിന്നണി ഗായിക : നിത്യ മാമ്മന്‍ (ഗാനം: ആയിരത്തിരി.., ചിത്രം ഹെഡ്മാസ്റ്റര്‍)

മികച്ച ഛായാഗ്രാഹകന്‍ : ഏബ്രഹാം ജോസഫ് (ചിത്രം: കുമാരി)

മികച്ച ചിത്രസന്നിവേശകന്‍ : ശ്രീജിത്ത് സാരംഗ് (ചിത്രം: ജന ഗണ മന)

മികച്ച ശബ്ദലേഖകന്‍: വിഷ്ണു ഗോവിന്ദ്, അനന്തകൃഷ്ണന്‍ ജെ,ശ്രീശങ്കര്‍ (ചിത്രം: മലയന്‍കുഞ്ഞ്)

മികച്ച കലാസംവിധായകന്‍ : ജ്യോതിഷ് ശങ്കര്‍ (ചിത്രം: അറിയിപ്പ്, മലയന്‍കുഞ്ഞ്)

മികച്ച മേക്കപ്പ്മാന്‍ : അമല്‍ ചന്ദ്രന്‍ (ചിത്രം : കുമാരി)

മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍ (ചിത്രം: പത്തൊമ്പതാം നൂറ്റാണ്ട്)

മികച്ച ജനപ്രിയ ചിത്രം: ന്നാ താന്‍ കേസ് കൊട് (സംവിധാനം: രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍), മാളികപ്പുറം (സംവിധാനം: വിഷ്ണു ശശിശങ്കര്‍)

മികച്ച ബാലചിത്രം: ഫൈവ് സീഡ്സ് (സംവിധാനം:അശ്വിന്‍ പി എസ്), സ്റ്റാന്‍ഡേഡ് ഫൈവ് ബി (സംവിധാനം പി.എം വിനോദ് ലാല്‍)

മികച്ച ദേശീയോദ്ഗ്രഥന ചിത്രം: സൗദി വെള്ളയ്ക്ക (സംവിധാനം തരുണ്‍ മുര്‍ത്തി)

മികച്ച ജീവചരിത്ര സിനിമ : ആയിഷ (സംവിധാനം : ആമിര്‍ പള്ളിക്കല്‍)

മികച്ച ചരിത്ര സിനിമ : പത്തൊമ്പതാം നൂറ്റാണ്ട് (സംവിധാനം വിനയന്‍)

മികച്ച പരിസ്ഥിതി ചിത്രം : വെള്ളരിക്കാപ്പട്ടണം (സംവിധാനം മനീഷ് കുറുപ്പ്)അക്കുവിന്റെ പടച്ചോന്‍ (സംവിധാനം മുരുകന്‍ മേലേരി)

മികച്ച നവാഗത പ്രതിഭകള്‍ :

സംവിധാനം : അനില്‍ദേവ് (ചിത്രം: ഉറ്റവര്‍), ഇന്ദു വി എസ് (ചിത്രം 19 1 എ)

അഭിനയം: അഡ്വ ഷുക്കൂര്‍, പി.പി. കുഞ്ഞികൃഷ്ണന്‍ (ചിത്രം: ന്നാ താന്‍ കേസ് കൊട്), രഞ്ജിത് സജീവ് (ചിത്രം: മൈക്ക്),ആഷിഖ അശോകന്‍ (മിസിങ് ഗേള്‍)

സ്പെഷ്യല്‍ ജൂറി അവാര്‍ഡ്: മോണ തവില്‍ (ആയിഷയിലെ മമ്മയെ അവതരിപ്പിച്ച വിദേശ നടി)

പ്രത്യേക ജൂറി പുരസ്‌കാരം

സംവിധാനം: ചിദംബര പളനിയപ്പന്‍ (ചിത്രം ഏകന്‍ അനേകന്‍), രോമാഞ്ചം (സംവിധാനം: ജിത്തു മാധവന്‍), തൂലിക (സംവിധാനം റോയി മണപ്പള്ളില്‍), നിപ്പ (സംവിധാനം: ബെന്നി ആശംസ), ഇന്‍ ദ് റെയ്ന്‍ (സംവിധാനം: ആദി ബാലകൃഷ്ണന്‍)

അഭിനയം : ഹരിശ്രീ അശോകന്‍ (ചിത്രം അന്ദ്രു ദ് മാന്‍), എം.എ.നിഷാദ് (ചിത്രം ഭാരത് സര്‍ക്കസ്), ലുക്മാന്‍ അവറാന്‍ (ചിത്രം സൗദി വെള്ളയ്ക്ക), ബേസില്‍ ജോസഫ് (ചിത്രം: ജയ ജയ ജയ ഹേ), നിത്യ മേനന്‍ (ചിത്രം:19 1 ഏ), ഷൈന്‍ ടോം ചാക്കോ (തല്ലുമാല, കുമാരി, ഭാരത സര്‍ക്കസ്), സോമു മാത്യു (ചിത്രം: നൊമ്പരക്കൂട്), ടോണി സിജിമോന്‍ (ചിത്രം : വെള്ളരിക്കാപ്പട്ടണം)

സാമൂഹികപ്രസക്തിയുള്ള ചിത്രം: ചതി (സംവിധാനം ശരത്ചന്ദ്രന്‍ വയനാട്),കായ്പോള (സംവിധാനം: കെ.ജി ഷൈജു), ചെക്കന്‍ (സംവിധാനം:ഷാഫി എപ്പിക്കാട്)

spot_img

Hot Topics

Related Articles

Also Read

‘ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍, അദ്ദേഹമാണ് എന്‍റെ ആശാന്‍’; കെ ജി ജോര്‍ജ്ജിനെ അനുസ്മരിച്ച് ലിജോ ജോസ്

0
'ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍  മലയാളത്തിന്‍റെ  കെ.ജി ജോര്‍ജ് ആണെന്നും, അദ്ദേഹമാണ് എന്‍റെ ആശാന്‍ എന്നും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കും....’

ആവേശം നിറച്ച് ‘ജയിലര്‍’ അതിഥി വേഷത്തില്‍ തിളങ്ങി മോഹന്‍ലാല്‍

0
ജയിലറി’ന്‍റെ ആവേശക്കടലിലാണ് തിയ്യേറ്ററുകള്‍. കേരളത്തില്‍ രാവിലെ ആറ് മണിമുതല്‍ ചിത്രത്തിന്‍റെ ആദ്യ ഷോ ആരoഭിച്ചിരുന്നു.  മുന്നൂറിലധികം തിയ്യേറ്ററുകളിലാണ് ചിത്രം ഓടിയത്.

പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയ ആ ‘നദികളില്‍ സുന്ദരി യമുന’ ആര്?

0
ഗ്രാമീണ ജീവിതത്തിന്‍റെ അവശേഷിച്ച നന്മയുടെയും നിഷ്കളങ്കതയുടെയും സ്നേഹവും സൌഹൃദവും കൃത്യമായി ഒപ്പിയെടുത്ത ചിത്രം കൂടിയാണ് നദികളില്‍ സുന്ദരി യമുന. ചിരിക്കാന്‍ ഏറെയുള്ള നര്‍മ മുഹൂര്‍ത്തങ്ങള്‍ വിളക്കി ചേര്‍ത്തിട്ടുണ്ട് ഓരോ സീനിലും.

നിത്യഹരിത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

0
ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം.

നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി മധുര മനോഹര മോഹം

0
പ്രതിസന്ധികള്‍ക്കും ജീവിതത്തിനിടയിലെ ഓട്ടപ്പാച്ചിലിനിടയിലും കുടുകുടാ ചിരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മധുര മനോഹര മോഹം എന്ന സിനിമ.