Tuesday, September 8, 2026

‘ആവേശ’ക്കൊടുങ്കാറ്റ് വീശി ഫഹദ് ചിത്രം വ്യാഴായ്ച തിയ്യേറ്ററുകളിൽ

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആവേശം ഈദ്- വിഷു സ്പെഷ്യലായി ഏപ്രിൽ 11 ന്  വ്യാഴായ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിൽ മൻസൂർ അലിഖാനും മറ്റൊരു പ്രധാന കഥാപത്രമായി എത്തുന്നുണ്ട്. ആശിഷ് വിദ്യാർഥി, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, മിഥുൻ ജെ എസ്, പൂജ മോഹൻ രാജ്, നീരജ് രാജേന്ദ്രൻ, സജിൻ ഗോപു, തങ്കം മോഹൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

അൻവർ റഷീദ് എന്റർടൈമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ അൻവർ റഷീദ്, നശ്രിയ എന്നിവരാണ് ആവേശത്തിന്റെ നിർമാണം. ഛായാഗ്രഹണം സമീർ താഹിർ, വരികൾ വിനായക് ശശികുമാർ, സംഗീതം സുഷിൻ ശ്യാം, എഡിറ്റിങ് വിവേക് ഹർഷൻ.

spot_img

Hot Topics

Related Articles

Also Read

ഷൈൻ ടോമും ധ്യാനും പ്രധാന കഥാപാത്രങ്ങൾ; പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു

0
ഷൈൻ ടോം ചാക്കോയും ധ്യാൻ ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളായി എത്തുക. ഓർമ്മയുണ്ടോ ഈ മുഖം, മനോഹരം എന്നീവയാണ് അൻവർ സാദിഖ് സംവിധാനം ചെയ്ത മറ്റ് സിനിമകൾ

മലയാള സിനിമയുടെ നാഴികക്കല്ല്; പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു

0
മലയാള സിനിമാ ചരിത്രത്തിന് പുതുവഴിവെട്ടിത്തെളിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു. 73- വയസ്സായിരുന്നു. സംവിധായകനായി തുടക്കമിടും മുൻപെ സിനിമയിൽ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്  ഛായാഗ്രാഹകനായിട്ടാണ്. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം...

പൃഥ്വിരാജും ബേസിലും പ്രധാന വേഷത്തിൽ; പുതിയ ടീസറുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ബേസിലും മാത്യുതോമസും ഒന്നിക്കുന്ന ‘കപ്പ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ചിത്രത്തിൽ നിധിന്റെ അച്ഛൻ ബാബുവായി ഗുരുസോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചിയായി മൃണാളിനി സൂസന് ജോർജ്ജും എത്തുന്നു. റനീഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രമായാണ് ബേസിൽ എത്തുന്നത്. അനിഖ സുരേന്ദ്രനും റിയാ ഷിബുവും നായികമാരായി എത്തുന്നു.

മാത്യു തോമസ് ചിത്രം ‘ലൌലി’ തിയ്യേറ്ററുകളിലേക്ക്

0
മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’ ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ- ത്രീഡി മൂവിയാണ് ‘ലൌലി’. തിരക്കഥാകൃത്തായ...