Sunday, September 6, 2026

സമകാലിക സമൂഹത്തെ അടയാളപ്പെടുത്തുന്ന സിനിമയുമായി ധ്യാൻ ശ്രീനിവാസൻ; ‘കാഞ്ചിമാല’യുടെ പൂജാചടങ്ങുകൾ നടന്നു

ധ്യാൻ ശ്രീനിവാസൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘കാഞ്ചനമാല’യുടെ പൂജാ ചടങ്ങുളും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരത്ത് വെച്ച് നടന്നു. സനു ഭാസ്കറിന്റ കഥയിൽ റെജി പ്രഭാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മന്ത്രി കെ എൻ ബാലഗോപാൽ ഭദ്രദീപം തെളിയിക്കുകയും ഡയറക്ടർ തുളസിദാസ് സ്വിച്ചോൺ കർമ്മം നിർവഹിക്കുകയും എ  വി അനൂപ് ഫസ്റ്റ് ക്ലാപ്പടിക്കുകയും ചെയ്തു. ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് നായർ, ശ്രേയ, നിധി എന്നിവരാണു നിർമ്മാണം.

ചടങ്ങിൽ കല്ലിയൂർ ശശി, മുൻമന്ത്രി സുരേന്ദ്രൻ പിള്ള, ഇന്ദ്രൻസ്, മുൻസ്പീക്കർ വിജയകുമാർ, സുധീർ കരമന, നെൽസൺ, ജി എസ് വിജയൻ, കലാധരൻ, ടി. സുരേഷ് ബാബു, കൊടശനാട് കനകം എന്നിവർ പങ്കെടുത്തു. സിദ്ദിഖ്, ഇന്ദ്രൻസ് എന്നിവരാണു ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് പ്രധാന കഥാപാത്രങ്ങൾ. അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. സമകാലിക വിഷയങ്ങളെ മുൻനിർത്തിയുള്ള ചിത്രമായിരിക്കും കാഞ്ചിമാല. ക്യാമറ പ്രദീപ് നായർ, എഡിറ്റിങ് സിയാൻ ശ്രീകാന്ത്, സംഗീതം ബിജിപാൽ, രമേഷ് നാരായണൻ, വരികൾ റഫീഖ് അഹമ്മദ്.  

spot_img

Hot Topics

Related Articles

Also Read

സ്ത്രീകൾക്കായി പ്രത്യേക ഷോയുമായി ‘ഒരു കട്ടിൽ ഒരു മുറി’

0
സമൂഹത്തിലും വീടകങ്ങളിലും ഒറ്റപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറഞ്ഞു കൊണ്ട് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് വിജയകരമായി പ്രദർശനം തുടരുന്നു. സ്ത്രീപ്രാതിനിധ്യമുള്ള സിനിമയായതിനാൽ പൊന്നാനി ഐശ്വര്യ തിയ്യേറ്ററിൽ സ്ത്രീകൾക്ക്...

‘മേപ്പടിയാ’ന് ശേഷം വിഷ്ണു മോഹൻ; മേതിൽ ദേവികയും ബിജുമേനോനും ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയായി

0
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഛായാഗ്രാഹക കെ. ആർ. കൃഷ്ണ അന്തരിച്ചു

0
കശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനിടെ യുവ ഛായാഗ്രാഹക കെ.ആർ. കൃഷ്ണ (30) ശ്വാസകോശത്തിൽ  അണുബാധ മൂലം മരിച്ചു.  കൃഷ്ണ ഒരു മാസം മുൻപാണു നാട്ടിൽ നിന്നു പോയത്. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക്...

ജയറാമും കാളിദാസും വീണ്ടും ഒറ്റ ഫ്രയിമിൽ; ടൈറ്റിൽ പോസ്റ്ററുമായി ‘ആശകൾ ആയിരം’

0
മലയാള സിനിമ പ്രേമികളെ കുടുംബ ചിത്രങ്ങളിലൂടെ ഹരം കൊള്ളിച്ച നടൻ ജയറാമും മകൻ കാളിദാസും വീണ്ടും സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നു. ജി പ്രജിത്ത് ആണ് സംവിധാനം ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഒരു വടക്കൻ...

പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്

0
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വി നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്....