സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വീര സംവിധാനം ചെയ്യുന്ന ചിത്രം ‘ഹാൽ’ ചിത്രീകരണം പൂർത്തിയായി. ഷെയ്ൻ നിഗം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഓർഡിനറി, തോപ്പിൽ ജോപ്പൻ, മധുര നാരങ്ങ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന ചിത്രമാണ് ‘ഹാൽ’. തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിംഗ് ആയിരുന്നു ഹാലിന്റെത്. ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിന് ശേഷം ഷെയ്ൻ അഭിനയിക്കുന്ന സിനിമയാണ് ഹാൽ. ചിത്രത്തിൽ സാക്ഷി വൈദ്യ നായികയായി എത്തുന്നു. ജോണി ആൻറണി, മധുപാൽ, നിഷാന്ത് സാഗർ, ജോയ് മാത്യു, എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രമുഖ ബോളിവുഡ് ഗായകൻ ആത്തിഫ്ഫ് അസലം പാടാനായി ചിത്രത്തിൽ എത്തുന്നു. ഒരു കംപ്ളീറ്റ് എന്റർടൈനർ മൂവിയായിരിക്കും ഹാൽ. സംഗീതം നിർവഹിക്കുന്നത് നന്ദഗോപൻ വി ആണ്. എഡിറ്റിങ് ആകാശ്, ക്യാമറ രവി ചന്ദ്രൻ.
Also Read
ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ
ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ മരിച്ച നിലയിൽപനമ്പള്ളി ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 43- വയസ്സായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൌദി വെള്ളക്ക, സിനിമകളിലൂടെ ആയിരുന്നു ഇദ്ദേഹം...
അനീഷ് അൻവർ ചിത്രം ‘രാസ്ത’ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ചിത്രഭാരതി (ഇന്ത്യൻ) വിഭാഗത്തിൽ ഒഫീഷ്യൽ സെലെകഷൻ നേടി. ഒമാനിൽ ചിത്രീകരിച്ച ഈ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
ഓണം റിലീസിനൊരുങ്ങി ‘സൂപ്പർ സ്റ്റാർ കല്യാണി’; ഡയാന ഹമീദ് കേന്ദ്രകഥാപാത്രമായി എത്തുന്നു
ഡയാന ഹമീദ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘സൂപ്പർ സ്റ്റാർ കല്യാണി’ ഓണത്തിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. രജീഷ് വി രാജയുടേതാണ് രചനയും സംവിധാനവും. ഹരിശ്രീ അശോകൻ, ശ്രീജിത്ത് ബാബു, മാല പാർവതി, ജെയിംസ്...
സിനിമ- നാടക നടൻ എ. പി ഉമ്മർ അന്തരിച്ചു
സിനിമയിലും നാടകത്തിലും നിറസാന്നിദ്ധ്യമായിരുന്ന നടൻ എ. പി. ഉമ്മർ അന്തരിച്ചു. 89- വയസ്സായിരുന്നു. രചയിതാവ്, നാടക- സിനിമ നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ‘ഒരു വടക്കൻ വീരഗാഥ’യിൽ കൊല്ലനായി...
ത്രില്ലാണ് ആൻറണി അന്ത്രപ്പേർ, കൊലമാസ്സാണ് ആൻമരിയ; കിടിലൻ സിനിമയുമായി വീണ്ടും ജോഷി
ഇടുക്കിയുടെ വന്യസൌന്ദര്യത്തെ പശ്ചാത്തലമാക്കി പിറവി കൊണ്ട സിനിമ. ജോഷിയുടെത് കിടിലൻ ആക്ഷൻ മൂവിയാണെന്നാണ് 'ആൻറണി' പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം. ആൻറണി ആന്ത്രപ്പേറായി ജോജു ജോർജ്ജും ആൻമരിയ ആയി കല്യാണി പ്രിയദർശനും ഞാനോ നീയോ? എന്ന മട്ടിൽ മത്സരിച്ചഭിനയിച്ച ചിത്രം.







