Sunday, September 6, 2026

പുതിയ ടീസറുമായി മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. കന്നഡ സംവിധായകൻ നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ആഗോളതലത്തിൽ വൃഷഭ ശ്രദ്ധിക്കപ്പെടുമെന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നല്കുന്നത്.

ഒക്ടോബർ 16- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  മലയാളത്തിലും തെലുങ്കിലുമായാണ് ഈ ചിത്രം ഒരേ സമയം ചിത്രീകരിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ശോഭ കപൂർ, ഏകതാ കപൂർ, വിശാൽ ഗുർനാനി, അഭിഷേക് വ്യാസ്, ജൂഹി പരേഖ് മേത്ത, സൌരഭ് മിശ്ര, വരുൺ മാത്തൂർ, സി. കെ പത്മകുമാർ, തുടങ്ങിയവരാണ്  ചിത്രത്തിന്റെ നിർമ്മാണം.  ഛായാഗ്രഹണം ആന്റണി സാംസൺ, എഡിറ്റിങ് കെ എം പ്രകാശ്, സംഗീതം സാം സി എസ്.

spot_img

Hot Topics

Related Articles

Also Read

മികച്ച 250 സിനിമകളിൽ 35 മലയാള സിനിമകൾ; ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച മലയാള ചിത്രമായി ‘ഹോം’

0
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ പട്ടിക വിട്ട് ഓൺലൈൻ ഡാറ്റാ ബേസ്  ആയ ഐഎംഡിബി പുറത്ത് വിട്ടു. ഇതിൽ 35 ചിത്രങ്ങൾ മലയാളത്തിൽ നിന്നുള്ളതാണ്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി...

ആഗസ്ത് 15- ന് ‘തലവര’ തിയ്യേറ്ററുകളിലേക്ക്

0
അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത് അർജുൻ അശോകൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘തലേവര’ ആഗസ്ത് 15- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്....

തിയ്യേറ്ററിൽ പ്രേക്ഷക പ്രീതി നേടി ‘മലയാളി ഫ്രം ഇന്ത്യ’

0
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ’ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ് ഇപ്പോൾ.

2025 ലെ ഓസ്കർ എൻട്രിയിലേക്ക് കടന്ന് ലാപതാ ലേഡീസ്

0
2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം,...

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

0
മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമള മേനോൻ അന്തരിച്ചു. 96- വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് ചികത്സയിലായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രേം നസീറിന്റെ ആദ്യനായിക ആയി അഭിനയിച്ചത് കോമളം...