Sunday, September 6, 2026

 ‘ED – എക്സ്ട്രാ ഡീസന്റ്’ ഏറ്റവും പുതിയ ട്രയിലർ പുറത്ത്

തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. തികച്ചും നർമ്മ പ്രധാനമായ ചിത്രമായിരിക്കും ‘ED – എക്സ്ട്രാ ഡീസന്റ്’. പുതുമുഖമായ ദിൽനയാണ് നായിക. ഏറ്റവും പുതിയ ലൂക്കിലാണ് പോസ്റ്ററിൽ സുരാജിന്റേത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2024 ഡിസംബർ 30- ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുക.  രചന ആഷിക് കക്കോടി.

ഗ്രേസ് ആൻറണി, സുധീർ കരമന, വിനയ പ്രസാദ്, റാഫി, ശ്യാം മോഹൻ, ഷാജു ശ്രീധർ, പ്രശാന്ത് അലക്സാണ്ടർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവർആണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. മൂകാംബികയിലാണ് ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. എഡിറ്റിങ് ശ്രീജിത്ത് സാരംഗ്.

spot_img

Hot Topics

Related Articles

Also Read

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘എക്കോ’ ഉടൻ തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ എത്തുന്നു. എക്കോ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രം നവംബർ 21 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യുവനടൻ സന്ദീപ് പ്രദീപാണ് ചിത്രത്തിൽ...

ത്രില്ലറുമായി വരുന്നു ജിസ് ജോയ്; ‘തലവനി’ൽ ഒന്നിച്ച് ബിജുമേനോനും ആസിഫ് അലിയും

0
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ് അലിയും പോലീസ് ഒഫീസർമാരായി എത്തുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം ‘തലവൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

സിസ്റ്റര്‍ റാണിമരിയയുടെ  ജീവിതം വെള്ളിത്തിരയിലേക്ക്

0
ഉത്തര്‍പ്രദേശിലെ പീഡനമനുഭവിക്കുന്ന ഒരുവിഭാഗം ജനതയ്ക്ക് വേണ്ടി ഇരുപത്തിയൊന്നാം വയസ്സില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവിടെയെത്തിയ സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗപൂര്‍ണമായ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുങ്ങുന്നത്.

ആസ്ത്രേലിയൻ ബോക്സോഫിസിൽ നിറഞ്ഞു നിന്ന് ‘ഭ്രമയുഗം’

0
പതിവിന് വിപരീതമായി മലയാള സിനിമയ്ക്ക് വൻ സ്വീകരണം ലഭിച്ചിരിക്കുകയാണ് ആസ്ത്രേലിയയിൽ. ആസ്ത്രേലിയയിൽ അമ്പതോളം തിയ്യേറ്ററുകളിലും ന്യൂസിലാന്റിൽ പതിനേഴ് തിയ്യേറ്ററുകളിലുമായാണ് സിനിമ പ്രദർശിപ്പിക്കുന്നത്.

20- വർഷത്തിന് ശേഷം റീ റിലീസിനൊരുങ്ങി മോഹൻലാൽ- ശ്രീനിവാസൻ ചിത്രം ‘ഉദയനാണ് താരം’

0
മോഹൻലാലും ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രം ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുന്നു. മലയാള സിനിമയെ നർമ്മത്തിലാറാടിച്ച ഹാസ്യാത്മക ചിത്രമാണ് ഉദയനാണ് താരം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം കാൾട്ടൺ ഫിലിംസിന്റെ...