നവാഗത സംവിധായിക ആന്ദിനി ബാല സംവിധാനം ചെയ്ത് ബാദുഷ പ്രൊഡക്ഷന്‍സിന്‍റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്‍റെയും ബാനറില്‍ ബാദുഷ എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം റേച്ചലിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് ചിത്രത്തിലെ നായികയായ ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു. ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലുള്ള ഹണിറോസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1983- ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് എബ്രിഡ് ഷൈന്‍. പശ്ചാത്തല സംഗീതവും സംഗീതവും അങ്കിത് മേനോന്‍ നിര്‍വഹിക്കുന്നു.
‘റേച്ചലിന്റെ ആദ്യ ഷെഡിങ് പൂര്‍ത്തിയാക്കി’ വിശേഷങ്ങള്‍ പങ്ക് വെച്ച് ഹണിറോസ്
Also Read
സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘റേച്ചൽ’
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
അഭിനയകലയിലെ താരശോഭ; നടി വിജയലക്ഷ്മി അന്തരിച്ചു
നാടകരംഗത്തെ തട്ടകത്തിൽ അതുല്യ പ്രതിഭയായിരുന്ന നടി വിജയലക്ഷ്മി അന്തരിച്ചു. 83- വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിലിരിക്കവെ ആയിരുന്നു അന്ത്യം. 1980- ലെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം വിജയലക്ഷ്മി നേടിയിട്ടുണ്ട്....
ക്രൈം ത്രില്ലർ മൂവിയുമായി ‘ദി കേസ് ഡയറി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ദിലീപ് നാരായണൻ സംവിധാനം ചെയ്ത് അഷ്കർ സൌദാൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘ദി കേസ് ഡയറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾനാസറാണ് നിർമ്മാണം. ഒരു...
‘പാരഡൈസ് സര്‍ക്കസി’ല്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നു- മജീഷ്യനായി
ഷൈന്‍ ടോം ചാക്കോ മജീഷ്യനായി എത്തുന്ന പാരഡൈസ് സര്‍ക്കസിന്‍റെ ഡബ്ബിങ് പുരോഗമിക്കുന്നു. ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നത് ഖൈസ് മിലൈന്‍ ആണ്. പാപ്പിനു ആണ് ഛായാഗ്രഹണം
‘ചാവേറി’ന്‍റെ ട്രൈലറില്‍ കിടിലന്‍ ലുക്കിലെത്തി കുഞ്ചാക്കോ ബോബന്‍
സ്വന്തം ജീവിതവും ജീവനും കുടുംബവും ഹോമിച്ച് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാകുന്ന ഉയിര് കൊടുക്കുന്നവരുടെ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍.







