Sunday, September 6, 2026

റിലീസ് തീയ്യതി അറിയിച്ച് ‘വേല;’ സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങള്‍

സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വേല’ നവംബര്‍- 10 നു തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ എം സജാസിന്‍റെയും  സംവിധാനം ശ്യാംശശിയുടേതുമാണ്. ക്രൈംഡ്രാമ ചിത്രമാണ് വേല. ദുല്‍ഖര്‍ സല്‍മാന്‍റെ വെഫെയര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ആര്‍ ഡി എക്സില്‍ ഹിറ്റായ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന സംഗീതസംവിധായകന്‍ സാം സി എസ് തന്നെയാണ് വേലയിലെ പാട്ടുകള്‍ക്കും സംഗീതം പകര്‍ന്നിരിക്കുന്നത്. രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് സണ്ണി വെയ് നും ഷെയ്ന്‍ നിഗവും എത്തുന്നത്. സണ്ണി വെയിന്‍ മല്ലികാര്‍ജുന്‍ എന്ന കഥാപാത്രമായും ഷെയ്ന്‍ നിഗം  ഉല്ലാസ് അഗസ്തിന്‍ എന്ന കഥാപാത്രമായും എത്തുന്നു. ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിന്‍സില്‍ സെല്ലുലോയിഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഛായാഗ്രഹണം സുരേഷ് രാജനും മ്യൂസിക് സാം സി എസും നിര്‍വഹിക്കുന്നു

spot_img

Hot Topics

Related Articles

Also Read

‘തുടരും’ ഇനി ഒടിടിയിൽ

0
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ മോഹൻലാൽ- തരുൺമൂർത്തി ചിത്രം ഒരുമാസത്തിന് ശേഷം ‘തുടരും’ ഇനി ഒടിടിയിൽ. മെയ് 30- നു ചിത്രത്തിന്റെ സ്ട്രീമിങ് ജിയോ ഹോടസ് സ്റ്റാറിൽ ആരംഭിക്കും. തിയ്യേറ്ററിൽ നിറഞ്ഞോടിയ ചിത്രമായിരുന്നു തുടരും. ഏപ്രിൽ-...

റിലീസ് തീയതി പുതുക്കി ‘സമാറാ’ ആഗസ്ത് 11- നു തിയ്യേറ്ററുകളിലേക്ക്

0
റഹ്മാന്‍ നായകനായി എത്തുന്ന ചിത്രം ‘സമാറാ’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്ത് 4- നു ഇറങ്ങാനിരുന്ന ചിത്രത്തിന്‍റെ റിലീസ് ആഗസ്ത് 11- ലേക്കാണ് മാറ്റിയത്

തിയ്യേറ്റർ റിവ്യു ഇനിമുതൽ അനുവദനീയമല്ല, നിരൂപകർക്ക് അക്രെഡിറ്റേഷൻ; വിലക്കേർപ്പെടുത്താനൊരുങ്ങി നിർമ്മാതാക്കൾ

0
ഓൺലൈനിൽ വരുന്ന നെഗറ്റീവ് സിനിമ റിവ്യു കാരണം വൻനഷ്ടം ചലച്ചിത്ര പ്രവർത്തകർക്ക് അനുഭവിക്കേണ്ടതായി വന്നിട്ടുള്ള സാഹചര്യത്തിലാണ് നിർമ്മാതാക്കൾ പുതിയ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സ്വീകരിച്ചത്.

ആശീര്‍വാദിന്‍റെ നിര്‍മ്മാണത്തില്‍ ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘നേര്’ ഷൂട്ടിംഗ് ആരംഭിച്ചു

0
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേരിന്‍റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിച്ചു.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററിലേക്ക്

0
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ് ഹണ്ട്. ചിത്രത്തിൽ ഡോ: കീർത്തി എന്ന കഥാപാത്രമായി എത്തുന്ന ഭാവനയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം....