Sunday, September 6, 2026

‘മനുഷ്യരോടു ഇത്രമേല്‍ സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്ന വ്യക്തി’- മധുപാല്‍

അന്തരിച്ച പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി വി ഗംഗാധരന് ആദരാഞ്ജലികല്‍ നേര്‍ന്ന് സിനിമാലോകം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടന്‍ ജയറാം, മധുപാല്‍, നിര്‍മാതാക്കളായ ആന്‍റോ ജോണ്‍, കെ ടി കുഞ്ഞുമോന്‍, ആന്‍റോ ജോസഫ്, സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് അദ്ദേഹത്തിനു യാത്രാമൊഴി നല്കിയത് ‘പ്രിയപ്പെട്ട പി വി ഗംഗാധരന്‍ സര്‍ വിടവാങ്ങി. മലയാളത്തില്‍ ഏറെ പ്രശസ്തമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച ഒരു കലാകാരന്‍റെ വേര്‍പാട് ഒരു വലിയ നഷ്ടമാണ്. മനുഷ്യരോടു ഇത്രമേല്‍ സ്നേഹത്തോടെ കരുതലോടെ പെരുമാറുന്ന ഒരു വ്യക്തിയോടുള്ള ആദരവോടെ ആദരാഞ്ജലികള്‍ ‘ നടന്‍ മധുപാല്‍ ഓര്‍മ്മിച്ചു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക്  ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും

spot_img

Hot Topics

Related Articles

Also Read

‘എന്ന് സ്വന്തം പുണ്യാളൻ’ 2025- ജനുവരിയിൽ പ്രേക്ഷകരിലേക്ക്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി പത്തിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാജിക്...

മഞ്ജു വാര്യരുടെ പുതിയ ചിത്രത്തിനൊരുങ്ങി തമിഴകം; രജനികാന്ത് നായകന്‍

0
രജനികാന്ത് നായകനായി എത്തുന്ന തമിഴ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നു. ചിത്രത്തില്‍ ഫഹദ് ഫാസിലും അമിതാഭ് ബച്ചനും എത്തുന്നു എന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്.

പ്രിവ്യൂ ഷോയിൽ കയ്യടി നേടി ‘മൂൺവാക്ക്’; “ചീളു പിള്ളേരുടെ ഞെരിപ്പ് പ്രകടനം” എന്ന് ലിജോ ജോസ് പെല്ലിശ്ശേരി

0
നവാഗതരായ യുവപ്രതിഭകളെ മുൻനിർത്തിക്കൊണ്ട് പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ കെ സംവിധാനം ചെയ്യുന്ന ചിത്രം മൂൺവാക്ക് പ്രിവ്യൂ ഷോയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനായി നിരവധി പ്രമുഖരാണ് പങ്കെടുത്തത്. “ചീളു...

റിലീസിനൊരുങ്ങി ‘പട്ടാപ്പകൽ’

0
ജൂൺ 25 ന് സാജീർ സദഫ്  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പട്ടാപ്പകൽ’ തിയ്യേറ്ററുകളിൽ എത്തുന്നു. ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജീർ സദഫ്   സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാപ്പകൽ.

ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’; ട്രയിലറിലൂടെ നേടിയത് അഞ്ച് മില്യൺ വ്യൂ

0
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ കഴിഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി...