പ്രമുഖ ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന്‍റ നിര്യാണത്തെ തുടര്‍ന്നു നിരവധി പ്രമുഖര്‍ നേരിട്ടും അല്ലാതെയും അനുശോചനം രേഖപ്പെടുത്തി. നടന്‍ മമ്മൂട്ടി ഫേസ് ബുക്കിലൂടെ അദ്ദേഹത്തിന് ആദരഞ്ജലികള്‍ നേര്‍ന്നു. ‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍ പ്രിയപ്പെട്ട പി വി ജിക്കു ആദരാഞ്ജലികള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗ്മഗാധരന്‍റെ അന്ത്യം. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍, സംവിധായകന്‍ ഹരിഹരന്‍, മേയര്‍ ബീന ഫിലിപ്പ്, തുടങ്ങി നിരവധി പ്രമുഖതാരങ്ങളും വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
Also Read
ആസിഫലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ ചിത്രീകരണം ആരംഭിച്ചു
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃപ്രയാറിൽ ആരംഭിച്ചു. ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈമെന്റ് ജോണർ മൂവിയാണ്...
20- വർഷത്തിന് ശേഷം റീ റിലീസിനൊരുങ്ങി മോഹൻലാൽ- ശ്രീനിവാസൻ ചിത്രം ‘ഉദയനാണ് താരം’
മോഹൻലാലും ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രം ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുന്നു. മലയാള സിനിമയെ നർമ്മത്തിലാറാടിച്ച ഹാസ്യാത്മക ചിത്രമാണ് ഉദയനാണ് താരം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം കാൾട്ടൺ ഫിലിംസിന്റെ...
ഓൺലൈൻ ബുക്കിങ് ആരംഭിച്ച് ‘പരിവാരം’
ജഗദീഷ്, ഇന്ദ്രൻസ്, മീനാരാജ്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പരിവാരം’ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഫ്രാഗന്റ് നേച്ചർ ഫിലിം ക്രിയേഷന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി....
പുതുമുഖങ്ങളുമായി എത്തുന്ന ‘സമാധാന പുസ്തകം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിച്ച് രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ‘സമാധാന പുസ്തകം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
മലയാള സിനിമയിലെ നിഷ്കളങ്ക ഗ്രാമീണതയും ആദാമിന്‍റെ മകൻ അബുവും
മലയാള സിനിമയിലേക്ക് നവീനമായ സംവിധാനശൈലിയുമായി കടന്നു വന്ന നവാഗത സംവിധായകനാണ് സലിം അഹമ്മദ്. അദ്ദേഹത്തിന്‍റെ ചലച്ചിത്ര ഭാഷയിൽ നിറഞ്ഞു നിന്ന കല സിനിമയിൽ പുതിയൊരു വഴിത്തിരിവായി. കഥയിലെ വ്യത്യസ്തത കൊണ്ടും ആഖ്യാന ശൈലി...







