Sunday, September 6, 2026

‘നാലുപതിറ്റാണ്ടിലേറെ കാലത്തെ എന്‍റെ സുഹൃത്തും അഭ്യുദയാംകാംക്ഷിയും’- അനുസ്മരിച്ച് കെ ടി കുഞ്ഞുമോന്‍

അന്തരിച്ച പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി വി ഗംഗാധരന് ആദരാഞ്ജലികല്‍ നേര്‍ന്ന് സിനിമാലോകം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടന്‍ ജയറാം, മധുപാല്‍, നിര്‍മാതാക്കളായ കെ ടി കുഞ്ഞുമോന്‍, ആന്‍റോ ജോസഫ്, സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് അദ്ദേഹത്തിനു യാത്രാമൊഴി നല്കിയത് ‘നാലുപതിറ്റാണ്ടിലേറെ കാലത്തെ എന്‍റെ സുഹൃത്തും അഭ്യുദയാംകാംക്ഷിയുമായ ശ്രീ. പി വി ഗംഗാധരന്‍റെ വേര്‍പാടില്‍ അത്യധികം ദു:ഖിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനോടൊപ്പം ഞാനും പങ്ക് ചേരുന്നു. പരേതാത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു’ എന്നു പ്രശസ്ത തമിഴ് ചലച്ചിത്ര നിര്‍മാതാവ് കെ ടി കുഞ്ഞുമോന്‍ അനുശോചനം രേഖപ്പെടുത്തി. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക്  ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും.

spot_img

Hot Topics

Related Articles

Also Read

ശ്രീനാഥ് ഭാസി പ്രധാനകഥാപാത്രമായെത്തുന്ന ‘ആസാദി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീനാഥ് ഭാസി, വാണി വിശ്വനാഥ്, ലാൽ,...

70- ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും

0
2022- എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും. പുരസ്കാരത്തിനായി 2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിക്കുക. മലയാളത്തിലെ മമ്മൂട്ടിയും കന്നഡ നടൻ ഋഷഭ്...

എ സർട്ടിഫിക്കറ്റുമായി ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’; 20- ന് തിയേറ്ററുകളിൽ

0
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’ ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. എ സർട്ടിഫിക്കറ്റാണു ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലായി ചിത്രം...

‘ടർബോ’ റിലീസ് ഡേയ്റ്റ് വിഷു ദിനത്തിൽ പ്രഖ്യാപിക്കാനൊരുങ്ങി അണിയറ പ്രവർത്തകർ

0
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ചിത്രം ‘ടർബോ’ യുടെ റിലീസ് തീയതി വിഷുദിനത്തിൽ വൈകുന്നേരം 6 മണിക്ക് അണിയറ പ്രവർത്തകർ പ്രഖ്യാപിക്കും.

നായകനായി ഇന്ദ്രൻസും നായികയായി മധുബാലയും; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ചിന്ന ചിന്ന ആസൈ’

0
ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത്ത് ബാബുജി നിർമ്മിച്ച് വർഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ‘ചിന്ന ചിന്ന ആസൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ മണിരത്നം റിലീസ് ചെയ്തു. ഇന്ദ്രൻസം മധുബാലയും പ്രധാനകഥാപാത്രങ്ങളായി...