Wednesday, October 21, 2026

വേറിട്ട ആശയവുമായി ‘അടിനാശം വെള്ളപ്പൊക്കം’ ടീസർ പുറത്തിറങ്ങി

സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെപി  നിർമ്മിച്ച് എ ജെ വർഗീസ് സംവിധാനം ചെയ്ത ചിത്രം ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമായി. മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ സംസാരിക്കുന്ന ചിത്രമാണിത്. ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തെ ഒരു സർക്കാസിസ്റ്റ് രീതിയിലാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘ഡ്രഗ്സിന്റെ ഉപയോഗം മൂലം വഴിതെറ്റുന്ന ഇന്നത്തെ തലമുറ സാറിനെക്കണ്ട് പഠിക്കണ’മെന്ന് ബൈജുവിന്റെ കഥാപാത്രം ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തോട്  പറയുന്ന സംഭാഷണം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിലെ ഓരോ കഥാപാത്രവും ശ്രദ്ധേയമാണ്. ഒരു ഫൺ ത്രില്ലർ മൂവിയാണ് അടിനാശം വെള്ളപ്പൊക്കം. നടി ശോഭനയാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. ഷൈൻ ടോം ചാക്കോ, മഞ്ജു പിള്ള, ജോൺ വിജയ്, സജിത്ത് തോമസ്, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, അശോകൻ, ബൈജു സന്തോഷ്, പ്രേം കുമാർ, അരുൺ പ്രിൻസ്, ലിസബത് ടോമി, സഞ്ജയ് തോമസ്, രാജ് കിരൺ തോമസ്, എന്നിവരാണു ചിത്രത്തിലെ അഭിനേതാക്കൾ. ഛായാഗ്രഹണം സൂരജ് എസ്, ആനന്ദ്, എഡിറ്റിങ് ലിജോ പോൾ.

spot_img

Hot Topics

Related Articles

Also Read

കലാഭവൻ ഷാജോൺ പ്രധാന വേഷത്തിൽ; സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ മെയ് 17 ന്...

0
എ ഡി 1877 പിക്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ് പാ, സനൂപ് സത്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച് കലാഭവൻ ഷാജോൺ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം  സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ മെയ് 17 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ആഷിക് അബൂ- ശ്യാം പുഷ്കരൻ ചിത്രം റൈഫിൾ ക്ലബ്’ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ്

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമേന്തി നിൽക്കുന്ന ദിലീഷ് പോത്തൻ ആണ് പോസ്റ്ററിൽ.  സഹസംവിധായകനും നടനും സംവിധായകനുമായി തൊട്ടതല്ലാം പൊന്നാക്കുന്ന വ്യക്തിത്വമാണ്...

എട്ടാമത് മലയാള പുരസ്കാരങ്ങൾ വിതരണം ചെയ്തു; മികച്ച സംവിധായകൻ ബ്ലെസ്സി

0
മലയാളപുരസ്‌കാര സമിതിയുടെ മലയാളപുരസ്‌കാരം കൊച്ചിയില്‍ കവിയൂര്‍ പൊന്നമ്മ നഗറില്‍ (എറണാകുളം) ജസ്റ്റീസ് പി.എസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ജി.കെ. പിള്ള തെക്കേടത്ത് അദ്ധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍,...

‘പ്രാവിൻ കൂട് ഷാപ്പു’മായി ശ്രീരാജ് ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെ...

ഏറ്റവും പുതിയ ട്രയിലറുമായി ‘ആഭ്യന്തര കുറ്റവാളി’ 

0
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാനകഥാപാത്രമായി ആസിഫലി എത്തുന്നു.  ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി...