Sunday, September 6, 2026

ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാന വേഷങ്ങളിൽ; ‘കുട്ടന്റെ ഷിനിഗാമി’  ഒറ്റപ്പാലത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു

റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ഹ്യൂമർ ഫാന്റസി, ഇൻവെസ്റ്റിഗേഷൻ ഴേണാറിൽ ഒരുങ്ങുന്ന ചിത്രം കുട്ടന്റെ ഷിനിഗാമി ചിത്രീകരണം ഒറ്റപ്പാലത്ത് പുരോഗമിക്കുന്നു. ഇന്ദ്രൻസും ജാഫർ ഇടുക്കിയുമാണ് പ്രധാന വേഷങ്ങളിൽ. ജപ്പാനീസ് പദമായ ഷിനിഗാമിക്ക് കാലൻ എന്നാണർത്ഥം. ഈ ചിത്രത്തിൽ കുട്ടൻ എന്ന ആത്മാവായാണ് ജാഫർ ഇടുക്കി എത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലായ്ക്കൽ ആണ് നിർമ്മാണം.

സംവിധായകനാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ശ്രീജിത്ത് രവി, അനീഷ് ജി മേനോൻ, ഉണ്ണിരാജ, അഖില സന, മുൻഷി രഞ്ജിത്, അഷ്റഫ് പിലായ്ക്കൽ, പ്രിയങ്ക, സുഖദ, തുടങ്ങിയവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം അർജുൻ വി, അക്ഷയ, ഗായകർ ജഫര് ഇടുക്കി, അഭിജിത്ത്, ഛായാഗ്രഹണം ഷിനാബ് ഓങ്ങല്ലൂർ, എഡിറ്റിങ് സിയാൻ ശ്രീകാന്ത്.

spot_img

Hot Topics

Related Articles

Also Read

2023- ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപനം; മികച്ച ചിത്രമായി ‘ആട്ടം’, മികച്ച നടന്മാരായി ബിജു മേനോനും വിജയരാഘവനും, നടിമാർ...

0
അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ: ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫും ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്

കാത്തിരുന്നു കാത്തിരുന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘എമ്പുരാൻ’

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ ആദ്യ സംവിധാനചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’.

സിനിമ- സീരിയല്‍ അഭിനേതാവ് കൈലാസ് നാഥ് അന്തരിച്ചു

0
സിനിമ- സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. സിനിമകളിലും സീരിയലുകളിലുമായി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എറണാകുളത്തുള്ള  സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

ടൈറ്റിൽ പോസ്റ്ററുമായി ‘ഓട്ടം തുള്ളൽ’

0
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത് ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനാണ് ചിത്രത്തിനുള്ളത്....

‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ ട്രയിലർ പുറത്ത്

0
ജൂലൈ 17-നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. സുരേഷ് ഗോപി നായകനായി എത്തുന്ന ഈ ചിത്രം...