മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം മോഹൻലാലിന് സമ്മാനിച്ചു. ബറോസ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിന് ഈ അംഗീകാരം ലഭിച്ചത്. ചലച്ചിത്ര നിർമ്മാതാവും ജേസി ഫൌണ്ടേഷൻ ചെയർമാനുമായ ജെ കെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരിപട്ടം നേടിയ അഫ്രിൻ ഫാത്തിമയും ചേർന്നാണ് പുരസ്കാരം സമർപ്പിച്ചത്. കൊച്ചിയിൽ കാക്കനാട് വെച്ച് നടന്ന അവാർഡ് ദാനച്ചടങ്ങിൽ കമ്മറ്റി ഭാരവാഹികളായ ഇസ്മയിൽ കൊട്ടാരപ്പാട്ട്, ജോഷി അബ്രഹാം, ശ്രുതി എസ് എന്നിവരും പങ്കെടുത്തു.
Also Read
ട്രൈലറില്‍ നര്‍മവുമായി ബേസില്‍ ചിത്രം ഫാമിലി
പ്രേക്ഷകരില്‍ ചിരി നിറയ്ക്കാന്‍ എത്തുന്ന ബേസില്‍ ചിത്രം ഫാമിലിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ നിര്‍മ്മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തത്. ബേസിലിന്‍റെ അച്ഛനായി ജഗദീഷാണ് എത്തുന്നത്
മികച്ച പ്രതികരണവുമായി മുന്നോട്ട് കുതിച്ച് ‘ഗുരുവായൂരമ്പലനടയിൽ’
ചിത്രo റിലീസ് ചെയ്ത് അഞ്ചുനാളുകൾക്കകം അൻപത് കോടി രൂപയാണ് നേടിയിരിക്കുന്നത്. 15. 55 കോടിയാണ് മൂന്നു ദിവസത്തെ ഓവർസീസ് കളക്ഷൻ.
‘ആവേശ’ക്കൊടുങ്കാറ്റ് വീശി ഫഹദ് ചിത്രം വ്യാഴായ്ച തിയ്യേറ്ററുകളിൽ
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആവേശം ഈദ്- വിഷു സ്പെഷ്യലായി ഏപ്രിൽ 11 ന് വ്യാഴായ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
ടോവിനോ തോമസ് ചിത്രം ‘നരിവേട്ട’ തിയ്യേറ്ററുകളിലേക്ക്
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ട തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. മെയ് 23- നു ചിത്രം പ്രേക്ഷകരിലേക്ക് എത്തും. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമ്മൂട്...
ഫോട്ടോഗ്രാഫറും നടനും പരസ്യചിത്രസംവിധായകനുമായ രാധാകൃഷ്ണൻ ചാക്യാട്ട് അന്തരിച്ചു
പ്രശസ്ത ഫോട്ടോഗ്രാഫറും നടനും പരസ്യചിത്രസംവിധായകനുമായ രാധാകൃഷ്ണൻ ചാക്യാട്ട് അന്തരിച്ചു. 61- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴായ്ച രാത്രി പുനെയിൽ വെച്ചായിരുന്നു മരണം. ഏറെക്കാലമായി ഫോട്ടോഗ്രാഫി രംഗത്ത് ശ്രദ്ധേയമായ സാ ന്നിദ്ധ്യമായിരുന്നു രാധാകൃഷ്ണൻ ചാക്യാട്ട്....







