എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിച്ച് സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്നസെന്റ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളികൾക്ക് സുപരിചിതനായ സോഷ്യൽ മീഡിയ താരം ടാൻസാനിയൻ പൌരനായ കിലി പോളും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. അൽത്താഫ്, അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. പൂർണ്ണമായും ഒരു കോമഡി ത്രില്ലർ കഥയാണ് ഇന്നസെന്റ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സതീഷ് തൻവിയും ശിഹാബൂം സർജി വിജയനും ചേർന്നാണ്. ഷിഹാബ് കരുനാഗപ്പള്ളിയുടേതാണ് കഥ. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ഛായാഗ്രഹണം നിഖിൽ എസ്. പ്രവീൺ, എഡിറ്റിങ് റിയാസ് കെ. ബദർ, സംഗീതം ജയ് സ്റ്റെല്ലാർ.
Also Read
പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
നിരവധി ക്ലാസിക് സിനിമകൾ നിർമ്മിച്ച് കൊണ്ട് മലയാള സിനിമയ്ക്ക് അടിത്തറ നല്കിയ വ്യക്തികളിൽ ഒരാളായിരുന്നു ഗാന്ധിമതി ബാലൻ. കഥാമൂല്യമുള്ള സിനിമകൾക്ക് കമ്പോള ചിത്രങ്ങളെക്കാൾ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
‘വെള്ളം ‘ ചിത്രത്തിലെ വാട്ടർമാൻ മുരളി പുതിയ സിനിമ അവതരിപ്പിക്കുന്നു; ‘നദികളില്‍ സുന്ദരി യമുന
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ തുടങ്ങിയവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
തമിഴ്ചിത്രം ‘പെരുസ്’ മാർച്ച് 21- നു കേരള തിയ്യേറ്ററുകളിലേക്ക്
തമിഴ് നാട്ടിൽ മികച്ച സ്വീകാര്യതയോടെ പ്രദർശനം തുടരുന്ന തമിഴ് ചിത്രം ‘പെരുസ്’ മാർച്ച് 21- നു കേരളത്തിലെ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നർമ്മമുഹൂർത്തങ്ങളെ കോർത്തിണക്കിയ കുടുംബ ചിത്രമാണ് ‘പെരുസ്’. ഇളങ്കോ റാം തിരക്കഥയെഴുതി...
96- മത് ഓസ്കർ പുരസ്കാരങ്ങൾക്ക് തിരിതെളിഞ്ഞു; ‘ഒപ്പൻഹൈമർ’ മികച്ച ചിത്രം, മികച്ച നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ...
മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫർ നോളനേയും ഒപ്പൻഹൈമറായി വെള്ളിത്തിരയിലെത്തിയ കിലിയൻ മർഫിയെ മികച്ച നടനായും തിരഞ്ഞെടുത്തു. പതിമൂന്ന് വിഭാഗങ്ങളിൽ നാമനിർദേശത്തിൽ ഒപ്പൻഹൈമർ ഏഴു വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി. ‘പുവർ തിങ്ക്സ്’ എന്ന ചിത്രത്തിലൂടെയാണ് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് & കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഒരു വല്യ ഹീറ്റ് ഒരു ചെറിയ ഗ്യാങ് എന്ന അടിക്കുറിപ്പോട് കൂടിയാണ് നിവിന്‍ പോളി ഫേസ് ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.







