അന്തരിച്ച പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി വി ഗംഗാധരന് ആദരാഞ്ജലികല്‍ നേര്‍ന്ന് സിനിമാലോകം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടന്‍ ജയറാം, മധുപാല്‍, നിര്‍മാതാക്കളായ ആന്‍റോ ജോണ്‍, കെ ടി കുഞ്ഞുമോന്‍, ആന്‍റോ ജോസഫ് , സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് അദ്ദേഹത്തിനു യാത്രാമൊഴി നല്കിയത്. ‘പി വി ഗംഗാധരന്‍റെ നിര്യാണത്തോടെ മലയാള സിനിമാ നിര്‍മ്മാതാക്കളുടെ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ അദ്ധ്യായങ്ങളിലൊന്നാണ് പൂര്‍ണമാകുന്നത്. മാതൃഭൂമി എന്ന വലിയ പ്രസ്ഥാനത്തിന്‍റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതൃനിരയില്‍ പ്രവര്‍ത്തിക്കുമ്പോഴും പ്രിയപ്പെട്ട പി വി ജി എന്നും സിനിമയെ സ്നേഹിച്ചു. സിനിമയിലെ പല തലമുറകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കവസരങ്ങളുടെ പാത തുറന്നു കൊടുത്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ അങ്ങനെ താരങ്ങള്‍ ഉദിച്ചു, സംവിധായകര്‍ ജനിച്ചു. വ്യക്തിപരമായി തനിക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്’ നിര്‍മാതാവ് ആന്‍റോ ജോണ്‍ എഴുതി. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും
Also Read
‘വിലായത്ത് ബുദ്ധ’ നവംബർ 21 നു തിയ്യേറ്ററുകളിലേക്ക്
ഉർവ്വശി പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും എ വി അനൂപും ഒന്നിച്ച് നിർമ്മിക്കുന്ന ‘വിലായത്ത് ബുദ്ധ’ നവംബർ 21 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിൽ ...
‘ലിറ്റില്‍ മിസ്സ് റാവുത്തര്‍’; ഗൌരി കിഷന്‍ നായികയാകുന്ന ചിത്രത്തിന്‍റെ ട്രൈലര്‍ ഇറങ്ങി
ഗൌരി കിഷന്‍ നായികയാകുന്ന ചിത്രം ലിറ്റീല്‍ മിസ്സ് റാവുത്തര്‍ എന്ന ചിത്രത്തിന്‍റ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഒക്ടോബര്‍ ആറിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും
ഏറ്റവും പുതിയ ടീസറുമായി ‘ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’; ചിത്രം ഉടൻ ഉടൻ തീയേറ്ററുകളിലേക്ക്
കല്യാണി പ്രിയദർശനും നസ്ലിൻ ഗഫൂറും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസർ റിലീസായി. ‘ലോകഃ’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ് സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’....
വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ ഒ ടി ടി യിൽ
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ ഒ ടി ടി യിൽറിലീസ് ചെയ്തു. സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്തത്. ഏപ്രിൽ 11 ന് ആണ് ചിത്രംതിയ്യേറ്ററുകളിൽപ്രദർശിപ്പിച്ചത്.
തമാശകളിലൂടെ കൌണ്ടറടിച്ച് മലയാളികളുടെ മനം കവർന്ന് നസ്ലിൻ കെ ഗഫൂർ
ബോക്സോഫീസിൽ മമ്മൂട്ടി- മോഹൻലാൽ ചിത്രങ്ങൾക്കൊപ്പം മത്സരിച്ച് പ്രേമലു കിരീടം ചൂടി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ നിന്നുള്ള പുത്തൻതാരോദയത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു സിനിമാലോകം.







