Sunday, September 6, 2026

‘ഞങ്ങളുടെ ഹൃദയത്തില്‍ തുടര്‍ന്നും ജീവിക്കുക’ പി വി ഗംഗാധരന് അന്ത്യാഞ്ജലി നേര്‍ന്ന് ജയറാം

അന്തരിച്ച പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി വി ഗംഗാധരന് ആദരാഞ്ജലികല്‍ നേര്‍ന്ന് സിനിമാലോകം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടന്‍ ജയറാം, മധുപാല്‍, നിര്‍മാതാക്കളായ ആന്‍റോ ജോണ്‍, കെ ടി കുഞ്ഞുമോന്‍, ആന്‍റോ ജോസഫ്, സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് അദ്ദേഹത്തിനു യാത്രാമൊഴി നല്കിയത്. ‘ഞങ്ങളുടെ കുടുംബത്തിന് നിരന്തരമായ പിന്തുണയായതിന് നന്ദി… ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടര്‍ന്നും ജീവിക്കുക…’ എന്നു ജയറാം ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക്  ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും

spot_img

Hot Topics

Related Articles

Also Read

‘ആദ്യമായി എനിക്കു സിനിമയില്‍ അവസരം തന്നത്  സിദ്ദിഖ്’- ഹരിശ്രീ അശോകന്‍

0
എന്‍റെ ആദ്യത്തെ സിനിമയായ 'പ്രിയപ്പെട്ട പപ്പന്‍' എഴുതിയത് സിദ്ദിഖ് ലാലാണ്. ആദ്യമായി എനിക്കു സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്നതും സിദ്ദിഖാണ്. പിന്നീട് സിദ്ദിഖ് ലാലിന്‍റെയും സിദ്ദിഖിന്‍റെയും അനവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്'

ഹേമ കമ്മീഷൻ റിപ്പോർട്ട് – ‘അമ്മ’ സംഘടനയിൽ നിന്ന് കൂട്ട രാജി

0
മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് നാലു വർഷങ്ങൾക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മീഷൻ റിപ്പോർട്ടും തുടർന്ന് നടിമാർ നടത്തുന്ന സിനിമയ്ക്കകത്തെ ലൈംഗികാരോപണങ്ങളെയും മുൻനിർത്തി താരസംഘടനയായ ‘അമ്മ’യിൽ നിന്നു കൂട്ട രാജി....

‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക്

0
നിവിൻ പോളി, അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കി ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.

ശ്രീനാഥ് ഭാസി നായകൻ; ‘പൊങ്കാല’യുടെ ചിത്രീകരണം പുരോഗമിക്കുന്നു

0
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രം പൊങ്കാലയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. യാമി സോനയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നത്. ഒരു ആക്ഷൻ ചിത്രം കൂടിയാണ്...

ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

0
1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു.