ചലച്ചിത്ര മേഖലയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കരാർ നിർബന്ധമാക്കി. ഫെഫ്ക അമ്മ എന്നീ സംഘടനകൾക്ക് നല്കിയ കത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ എല്ലാ സിനിമകളിലും നിർബന്ധമായും കരാർ ഉറപ്പാക്കണമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. നാലു ലക്ഷത്തിലധികം വേതനം ഉള്ളവർക്കാണ് നിലവിൽ കരാർ നിർബന്ധമാക്കിയിരിക്കുന്നത്. എന്നാൽ കരാർ എല്ലാ തൊഴിലാളികൾക്കും ഉറപ്പക്കണമെന്നാണ് തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ അഭിനേതാക്കൾ, സാങ്കേതിക വിധഗ്ധർ എന്നിവർക്ക് നിർബന്ധമായും സേവേന വേതന കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമേ കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ കീഴിൽ രെജിസ്റ്റർ ചെയ്യുന്ന ചിത്രങ്ങൾക്ക് ചിത്രീകരണത്തിന് അനുമതിയുള്ളൂ. കരാറുകൾ ഇല്ലാത്ത തൊഴിൽ തർക്കത്തിന്മേൽ ഇനിമേൽ ഒരു കാരണവശാലും പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
Also Read
ഏഴാമത് മലയാള പുരസ്കാരം; മമ്മൂട്ടി മികച്ച നടന്‍, നടി ഉര്‍വശി
ഏഴാമത് മലയാള പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വശിയെയും തിരഞ്ഞെടുത്തു.
ചിരിയുടെ മാലപ്പടക്കവുമായി ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ; ട്രയിലർ പുറത്ത്
ചിത്രത്തിൽ രാജേഷ് മാധവൻ സുരേശൻ കാവുങ്കലായും ചിത്ര നായർ സുമലത ടീച്ചറായും എത്തുന്നു. കൂടാതെ കുഞ്ചാക്കോ ബോബനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ആഷിക് അബൂ- ശ്യാം പുഷ്കരൻ ചിത്രം ‘റൈഫിൾ ക്ലബ്’ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ്
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമേന്തി നിൽക്കുന്ന ദർശന രാജേന്ദ്രൻ ആണ് പോസ്റ്ററിൽ. ചിത്രത്തിന്റെ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റൈഫിൾ...
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക്
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. ഹേമ കമ്മീഷൻ റിപ്പോർട്ടിനോടനുബന്ധിച്ച് ബംഗാളി നടി ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വെച്ച ഒഴിവിലേക്കാണ്...
സകല ‘വില്ലത്തരങ്ങളു’മുള്ള വില്ലന്‍; മലയാള സിനിമ കുണ്ടറ ജോണിയെ ഓര്‍ക്കുന്നു, ഓര്‍മ്മകളുടെ വെള്ളിത്തിരയിലൂടെ
രൂപത്തിലും ഭാവത്തിലും മാത്രമല്ല, ഓരോരോ ശരീര ചേഷ്ടകളിലും ‘ഞാന്‍ വില്ലനാ’ണെന്ന് ധ്വനിപ്പിക്കുന്ന നടന്‍. കഥാപാത്രങ്ങളെ ശരീരഭാഷയോടൊപ്പം ചേര്‍ത്തിണക്കിക്കൊണ്ട് പോകുന്ന ഭാവഗരിമ.







