Sunday, September 6, 2026

ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായെത്തുന്ന ‘പൊങ്കാല’ ഡിസംബർ 5-ന് തിയ്യേറ്ററുകളിൽ

എ. ബി. ബിനിൽ സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായെത്തുന്ന ‘പൊങ്കാല’ ഡിസംബർ 5-ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. ഒരു ആക്ഷൻ കോമഡി ത്രില്ലർ ചിത്രമാണ് പൊങ്കാല.  2000-കളിൽ വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾക്കും ആക്ഷനും പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

​ ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറുകളിൽ  ദീപു ബോസ്, അനിൽ പിള്ള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യാമി സോണ ബാബുരാജ്, അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂര്യ കൃഷ്, ഇന്ദ്രജിത് ജനജിത്, മാർട്ടിൻ മുരുകൻ, സമ്പത്ത് റാം, രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ, ശാന്തകുമാരി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം: ജാക്സൺ, എഡിറ്റിംഗ്: അജാസ് പുക്കാടൻ, സംഗീതം: രഞ്ജിൻ രാജ്

spot_img

Hot Topics

Related Articles

Also Read

ഓണം രാമചന്ദ്ര ബോസിനൊപ്പം; പ്രേക്ഷകര്‍ക്ക് ഗംഭീര വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍

0
നാടാകെ രാമചന്ദ്ര ബോസിന്‍റെ ഗംഭീര പോസ്റ്ററുകളാല്‍ സമൃദ്ധമാണ്. ഓണത്തിന് പ്രേക്ഷകരെ തിയ്യേറ്ററിലേക്ക് വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തുന്ന രാമചന്ദ്ര ബോസ് & കോ.

അമന്‍ റാഫിയുടെ ‘ബിഹൈന്‍ഡ്’; സോണിയ അഗര്‍വാള്‍ വീണ്ടും മലയാളത്തില്‍

0
പാവക്കുട്ടി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന  ബിഹൈന്‍ഡില്‍ തെന്നിന്ത്യന്‍ താരം സോണി അഗര്‍വാള്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

ഓഗസ്ത് ഒന്നുമുതല്‍  പ്രദര്‍ശനത്തിനൊരുങ്ങി ‘ലാല’

0
സതീഷ് പി ബാബു സംവിധാനം ചെയ്ത ചിത്രം ‘ലാലാ’ ആഗസ്ത് ഒന്നുമുതല്‍ ഐസ്സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്. സമൂഹത്തിലെ ജാതി വ്യവസ്ഥയും പാരമ്പര്യങ്ങളും കല്യാണവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ലാലാ’.

സെപ്തംബര്‍ 28-നു കണ്ണൂര്‍ സ്ക്വാഡ് തിയ്യേറ്ററുകളിലേക്ക്

0
മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡ് സെപ്തംബര്‍ 28-നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ASI ജോര്‍ജ് മര്‍ട്ടിന്‍ എന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്.

‘പാരഡൈസ് സര്‍ക്കസി’ല്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നു- മജീഷ്യനായി

0
ഷൈന്‍ ടോം ചാക്കോ മജീഷ്യനായി എത്തുന്ന പാരഡൈസ് സര്‍ക്കസിന്‍റെ ഡബ്ബിങ് പുരോഗമിക്കുന്നു. ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നത് ഖൈസ് മിലൈന്‍ ആണ്. പാപ്പിനു ആണ് ഛായാഗ്രഹണം