Sunday, September 6, 2026

റോഷൻ മാത്യുവും  സെറിൻ ശിഹാബൂം  പ്രധാന കഥാപാത്രങ്ങളാകുന്ന  ‘ഇത്തിരി നേരം’ തിയ്യേറ്ററുകളിലേക്ക്

പ്രധാന അഭിനേതാക്കൾ റോഷൻ മാത്യു, സെറിൻ ശിഹാബ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഇത്തിരി നേരം’ നവംബർ 7 ന്  തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പ്രശാന്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം മുൻപ് ‘അതിശയങ്ങളുടെ വേനൽ’, ‘ദായം’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. വിശാഖ് ശക്തിയുടേതാണ് തിരക്കഥ. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ . ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്ണു രാജൻ എന്നിവരാണു നിർമ്മാണം. “First love gets a second chance” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ.

നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്, അമൽ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം: രാകേഷ് ധരൻ, എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം, ഗാനരചന: ബേസിൽ സി. ജെ., പ്രൊഡക്ഷൻ ഡിസൈൻ: മഹേഷ് ശ്രീധർ.

spot_img

Hot Topics

Related Articles

Also Read

മൂന്നാമത് പോസ്റ്ററുമായി ‘നേര്’; അഭിഭാഷകരുടെ കിടിലൻ ലുക്കിൽ മോഹൻലാലും പ്രിയാമണിയും

0
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘നേരി’ന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തിറങ്ങി. അഭിഭാഷകരുടെ കിടിലൻ ലൂക്കിലാണ് മോഹൻലാലും പ്രിയാമണിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രേ അന്തരിച്ചു

0
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 5. 30 തിന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയിൽ സ്വർപ്രതിഭ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു.

ചലച്ചിത്രതാരം കനകലത അന്തരിച്ചു

0
മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും  മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം

ഛായാഗ്രാഹക കെ. ആർ. കൃഷ്ണ അന്തരിച്ചു

0
കശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനിടെ യുവ ഛായാഗ്രാഹക കെ.ആർ. കൃഷ്ണ (30) ശ്വാസകോശത്തിൽ  അണുബാധ മൂലം മരിച്ചു.  കൃഷ്ണ ഒരു മാസം മുൻപാണു നാട്ടിൽ നിന്നു പോയത്. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക്...

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയി’മിൽ മിഷ്കിനും പ്രധാനവേഷത്തിൽ

0
ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി  നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം . ‘ഐ ആം ഗെയി’മിൽ തമിഴ് നടനും സംവിധായകനുമായ മിഷ്കിനും പ്രധാനവേഷത്തിൽ എത്തുന്നു. അദ്ദേഹം അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഐ...