Sunday, September 6, 2026

നവംബർ 14- നു തിയ്യേറ്റകറുകളിലേക്ക് എത്തുന്നു  ‘അതിഭീകര കാമുകൻ’

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്റർടയിമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൌതം, ഗൌതം താനിയിൽ എന്നിവർ നിർമ്മിച്ച് ലുക്മാൻ അവറാൻ ‘അർജുൻ’ എന്ന നായക കഥാപാത്രമായി എത്തുന്ന ചിത്രം ‘അതിഭീകര കാമുകൻ’ നവംബർ 14- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കൂടാതെ ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലറും റിലീസായിരിക്കുകയാണ്. ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്.

സിസി നിതിൻ, ഗൌതം താനിയിൽ എന്നിവരാണു സംവിധാനം. ചിത്രത്തിൽ നായികയായി എത്തുന്നത് ദൃശ്യ രഘുനാഥ് ആണ്. പാലക്കാട്, നെല്ലിയാമ്പതി, തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ്പൂർത്തിയാക്കി. ഒരു ഫീൽ ഗുഡ് കോമഡി ചിത്രമാണ് അതിഭീകര കാമുകൻ. കാർത്തിക്,  മനോഹരിജോയ്, തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രചന സുജയ് മോഹൻരാജ്, ഛായാഗ്രഹണം ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റിങ് അജീഷ് ആനന്ദ്.

spot_img

Hot Topics

Related Articles

Also Read

പ്രശസ്ത നടി പുഷ്പലത അന്തരിച്ചു

0
പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു. 87- വയസ്സായിരുന്നു. ഏറെനാൾ ചികിത്സയിലായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സിനിമകളിൽ നിരവധി കഥാപാത്രങ്ങളായി...

‘രണ്ടാം മുഖം’ തിയ്യേറ്ററുകളിലേക്ക്

0
കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും...

കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് കണ്ണൂര്‍ സ്ക്വാഡ്; ഇരുകൈകളും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍

0
കണ്ണൂര്‍ സ്ക്വാഡിനെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശിപ്പിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. നിലവില്‍ 160- തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് ഒരുങ്ങിയ ചിത്രം ഇനി 250 തിയ്യേറ്ററുകളിലേക്ക് കൂടി പ്രദര്‍ശനത്തിന് എത്തും.

‘എക്സിസിറ്റി’ൽ നായകനായി വിശാഖ് നായർ; സംവിധാനം ഷെഹീൻ

0
സംഭാഷണമില്ലാത്ത ചിത്രമെന്നതാണ് എക്സിറ്റിന്റെ  പ്രത്യേകത. ചിത്രത്തിന്റെ മറ്റൊരു സവിശേഷത ആനിമേഷൻ ഫ്ലോയിൽ സഞ്ചരിക്കുന്ന കഥാപാത്രമാണ്. മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണ് എക്സിറ്റ്.

53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, ചിത്രം നന്‍പകല്‍ നേരത്ത് മയക്കം,...

0
53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം വിന്‍സി അലോഷ്യസിന്.