ടൈറ്റിൽ പ്രഖ്യാപനത്തിൽ വിവാദത്തിന് വഴിവെച്ച ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ജയ് ഗണേശിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗണപതിയായിട്ടാണ് ഉണ്ണി മുകുന്ദൻ എത്തുക എന്ന പ്രചാരണത്തെ ഇല്ലായ്മ ചെയ്തുകൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്. വീൽചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിൽ മഹിമ നമ്പ്യാർ നായികയായി എത്തുന്നു. ഒരു അഭിഭാഷകയുടെ വേഷത്തിൽ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജോമോൾ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ജയ് ഗണേഷിന് ഉണ്ട്. തമിഴിലും തെലുങ്കിലും പ്രശസ്തമായ അഭിനേതാവ് രവീന്ദ്ര വിജയ് മലയാളത്തിൽ അഭിനയം കുറിക്കുന്ന ആദ്യം സിനിമ കൂടിയാണിത്. അശോകൻ, ഹരീഷ് പേരടി, തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിങ് സംഗീത് പ്രതാപ്, വരികൾ ശങ്കർ ശർമ.
Also Read
ദൃശ്യവിരുന്നൊരുക്കുവാന്‍ ജയിലര്‍ ഇനി ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു
ബോക്സോഫീല്‍ തരംഗം സൃഷ്ടിച്ച നെല്‍സണ്‍- രജനികാന്ത് ചിത്രം ഇനി ഒടിടിയിലേക്ക്. സെപ്തംബര്‍ 7 മുതല്‍ ചിത്രം ഇനി ആമസോണില്‍ ലഭ്യമാകും.
മികച്ച പ്രതികരണവുമായി മുന്നോട്ട് കുതിച്ച് ‘ഗുരുവായൂരമ്പലനടയിൽ’
ചിത്രo റിലീസ് ചെയ്ത് അഞ്ചുനാളുകൾക്കകം അൻപത് കോടി രൂപയാണ് നേടിയിരിക്കുന്നത്. 15. 55 കോടിയാണ് മൂന്നു ദിവസത്തെ ഓവർസീസ് കളക്ഷൻ.
ഏപ്രിൽ 10- നു എത്തുന്നു ‘മരണമാസ്സ്’
സുരേഷ് കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ 10- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. ഹാസ്യത്തിന് കൂടുതൽ...
വേഷപ്പകർച്ചയുടെയും സസ്പെൻസുകളുടെയും ‘കിഷ്കിന്ധാകാണ്ഡം’
പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ കിഷ്കിന്ധാകാണ്ഡം. വിജയരാഘവനും ആസിഫ്അലിയും അപർണ ബാലമുരളിയും ജഗദീഷും ഒരുപോലെ മത്സരിച്ചഭിനയിച്ച സിനിമ. ഒരുപക്ഷേ, വിജയരാഘവൻ നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് കിഷ്കിന്ധാകാണ്ഡം എന്നും അവകാശപ്പെടാം. നിമിഷനേരങ്ങൾക്കുള്ളിൽ കഥാപാത്രത്തിൽ നിന്നും മിന്നിമറയുന്ന...
‘നാലുപതിറ്റാണ്ടിലേറെ കാലത്തെ എന്‍റെ സുഹൃത്തും അഭ്യുദയാംകാംക്ഷിയും’- അനുസ്മരിച്ച് കെ ടി കുഞ്ഞുമോന്‍
നാലുപതിറ്റാണ്ടിലേറെ കാലത്തെ എന്‍റെ സുഹൃത്തും അഭ്യുദയാംകാംക്ഷിയുമായ ശ്രീ. പി വി ഗംഗാധരന്‍റെ വേര്‍പാടില്‍ അത്യധികം ദു:ഖിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനോടൊപ്പം ഞാനും പങ്ക് ചേരുന്നു. പരേതാത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു’







