Sunday, September 6, 2026

രോമാഞ്ച’ത്തിലൂടെ ‘ആവേശ’വുമായി ജിത്തുമാധവൻ; തിയ്യേറ്ററിൽ ആഘോഷമായി രംഗണ്ണനും കൂട്ടരും

അടുത്തകാലത്ത് ഇറങ്ങിയ മലയാളസിനിമകളെല്ലാം ജൈത്രയാത്ര തുടരുമ്പോൾ ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശ’വും  തരംഗമായി മാറിയിരിക്കുകയാണ്. രോമാഞ്ചം എന്ന ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരിടം നേടിയ ജിത്തുമാധവൻ ആണ് ആവേശത്തിന്റെയും സംവിധാനം. രോമാഞ്ചത്തിലൂടെ പ്രേക്ഷകരിലേക്ക് ആവേശവുമായി എത്തിയ ജിത്തുമാധവന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ രംഗൻ എന്ന രംഗണ്ണനും പിള്ളേരുമാണിപ്പോൾ താരം. ‘എടാ, മോനേ…’ എന്ന വിളി വൈറലായത്തോടെ സിനിമ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

പക്കാ റൌഡിയായി വിലസുന്ന രംഗണ്ണൻ ഒരേസമയം വില്ലനും നായകനുമായി മാറുന്ന ദൃശ്യമാണ് തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തിയത്. തന്റെ കഥാപാത്രത്തെ വളരെ രസകരമായി കൈകാര്യം ചെയ്യുന്നതിലും ഫഹദ് ഫാസിൽ പൂർണ്ണ വിജയം നേടി. കോളേജ് വിദ്യാർത്ഥികളായ മൂന്നു മലയാളികളെ ഒരു പ്രശ്നത്തിൽ നിന്ന് സഹായിക്കുന്നതിലൂടെയാണ് രംഗണ്ണൻ കടന്നുവരുന്നത്. ഒരു മികച്ച എന്റർടൈമെന്റ് സിനിമ എന്ന വാഗ്ദാനം പൂർണ്ണമായും പാലിക്കുവാൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്ന തമാശകളും കലഹങ്ങളും വളരെ രസകരമായി സിനിമയിൽ കൊണ്ട് വന്നിട്ടുണ്ട്. സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ സിനിമ കടന്നു പോകുമ്പോൾ രംഗണ്ണൻ ആവേശമായി എത്തുന്നതാണ് സിനിമയുടെ മാസ്റ്റർപ്പീസ്. രംഗണ്ണന്റെ ജീവിത പശ്ചാത്തലവും അയാൾ കടന്നുവന്ന വഴികളും അയാളുടെ മിത്രങ്ങളെയും ശത്രുക്കളെയും മറ്റും  പരിചയപ്പെടുത്തുന്നതിലൂടെ രംഗണ്ണൻ ആരെന്ന ധാരണ സിനിമായിലാദ്യം പ്രേക്ഷകർക്ക് നല്കുന്നുണ്ട്. ഒരു പക്ഷേ ഫഹദിന് മാത്രം വഴങ്ങുന്ന രംഗണ്ണൻ തിയ്യേറ്ററിൽ രണ്ട് മണിക്കൂർ നാല്പത് മിനുട്ട് പ്രേക്ഷകരെ തിയ്യേറ്ററിൽ പിടിച്ചിരുത്തി.

കന്നഡയിലും മലയാളത്തിലും വഴങ്ങുന്ന സംസാര ശൈലിയുമായ് രംഗണ്ണൻ കളത്തിലിറങ്ങുമ്പോൾ തിയ്യേറ്ററിൽ കയ്യടികൾ മുഴങ്ങി. സ്ക്രീനിലും അണിയറയിലും ഫഹദ് ഫാസിൽ നിറഞ്ഞു നിന്നു. മലയാളികൾ ഇത് വരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത  ഫഹദിനെ രംഗണ്ണൻ എന്ന കഥാപാത്രത്തിലൂടെ പുറത്തേക്ക് കൊണ്ട് വന്നതിൽ സംവിധായകൻ ജിത്തു മാധവൻ വിജയിച്ചിട്ടുണ്ട്. തമാശയും സീരിയസ്നെസ്സും ഒരുപോലെ വഴങ്ങുന്ന ഫഹദിനും വെല്ലുവിളിയായിരുന്നു രംഗണ്ണൻ എന്ന കഥാപാത്രം. രംഗണ്ണന്റെ വലംകൈയ്യായി എത്തിയ അംമ്പൻ എന്ന കഥാപാത്രത്തെ ഭാഗിയായി അവതരിപ്പിക്കുവാൻ സജിൻ ഗോപുവിന് കഴിഞ്ഞിട്ടുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതവും സിനിമയ്ക്ക് മാറ്റ് കൂട്ടി. തങ്കം മോഹൻ അവതരിപ്പിച്ച രംഗണ്ണന്റെ അമ്മ വേഷം ആകർഷണീയമായിരുന്നു.  ഇരുവരും തമ്മിലുള്ള ഫോൺസംഭാഷണം തിയ്യേറ്ററിൽ ചിരിപടർത്തി.

ആശിഷ് വിദ്യാർഥി, മൻസൂർ അലിഖാൻ, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, മിഥുൻ ജെ എസ്, പൂജ മോഹൻ രാജ്, നീരജ് രാജേന്ദ്രൻ, തുടങ്ങിയവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. അൻവർ റഷീദ് എന്റർടൈമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ അൻവർ റഷീദ്, നശ്രിയ എന്നിവരാണ് ആവേശത്തിന്റെ നിർമാണം. മികച്ച ഛായാഗ്രഹണം കൊണ്ട്  സമീർ താഹിർ ശ്രദ്ധ നേടി. പ്രേക്ഷകർക്ക് വിഷുക്കാല ബംബർ ടിക്കറ്റ് ആയിരിക്കും  ആവേശം എന്നു  നിസംശയം പറയാം.

spot_img

Hot Topics

Related Articles

Also Read

വിലക്കൊഴിഞ്ഞു; ആസിഫലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’  ഇനി തിയ്യേറ്ററുകളിലേക്ക്

0
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിനുമേലുണ്ടായിരുന്ന വിലക്ക് കോടതി നീക്കം ചെയ്തു. ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട്...

ഹൊറര്‍ ത്രില്ലറുമായി രാഹുല്‍ സദാശിവന്‍; ‘ഭ്രമയുഗ’ത്തില്‍ നായകന്‍ മമ്മൂട്ടി

0
പ്രഗത്ഭരായ അഭിനേതാക്കളും 'അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് സംവിധായകന്‍ രാഹുല്‍ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് ‘ഭ്രമയുഗം'.

ആന്‍സന്‍ പോളും സ്മിനു സിജോയും ഒന്നിക്കുന്നു; ‘റാഹേല്‍ മകന്‍ കോര’- പോസ്റ്റര്‍ പുറത്തുവിട്ടു

0
ബേബി എടത്വ കഥയും തിരക്കഥയുമെഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം ‘റാഹേല്‍ മകന്‍ കോര’യുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സുരേശന്‍റെയും സുമയുടെയും പ്രണയകഥയുമായി രതീഷ് പൊതുവാള്‍

0
മലയാളത്തിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ വെച്ചല്ലത്തെ ഉപകഥാപാത്രങ്ങളെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന  സിനിമകളെയാണ് സ്പിന്‍ ഓഫ് എന്നു വിശേഷിപ്പിക്കുന്നത്.

സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ  ചിത്രം  ‘പുഷ്പക വിമാനം’ ഒക്ടോബർ നാലിന്

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാനം ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ...