Tuesday, September 8, 2026

യാഥാർത്ഥ്യത്തിന്റെ ‘നേര്’- കയ്യടികൾ നേടി മോഹൻലാലും അനശ്വരയും സിദ്ദിഖും

റിലീസ് ചെയ്തത് മുതൽ തിയ്യേറ്ററിലാകെ നിറഞ്ഞു നിന്ന കാഴ്ചക്കാരായിരുന്നു ‘നേര്’ സിനിമയുടെ മുതൽക്കൂട്ട്. ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച സിനിമ. ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെ ഓരോ സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നപ്പോഴും അതേ പ്രതീക്ഷ തന്നെ ഉണ്ടായിരുന്നു ‘നേരി’ലും. ഒരു കോർട്ട് റൂം ഡ്രാമയായി നേര് പ്രദർശനത്തിനെത്തിയപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തു യർന്നതാണ് സിനിമയുടെ വിജയം.

ഒരു പ്രമുഖവ്യവസായിയുടെ മകനാൽ പീഡിപ്പിക്കപ്പെട്ട അന്ധയായ പെൺകുട്ടിക്ക് നീതി വാങ്ങിക്കൊടുക്കുവാനായി എത്തുന്ന അഭിഭാഷകൻ വിജയമോഹന്റെ ശക്തമായ കഥാപാത്രമാണ് മോഹൻലാലിന്റെത്. കൊണ്ടും കൊടുത്തും വിലയ്ക്ക് വാങ്ങിയും ജയിക്കാൻ വേണ്ടി മനുഷ്യത്വം പോലുമു പേക്ഷിക്കുന്ന പുതിയ  കാലഘട്ടത്തിന്റെ കഥയാണ് നേര്. വർഷങ്ങള്ക്കും മുന്നേ അഭിഭാഷക വേഷമഴിച്ചു വെച്ച വിജയമോഹൻ നിർബന്ധിത സേവനത്തിനായി വീണ്ടും കോടതിയിലേക്കെത്തേണ്ടി വരുന്ന സന്ദർഭമാണ് സിനിമയുടെ ആരംഭം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹൻ നടത്തുന്ന പോരാട്ടം പ്രേക്ഷകരുടേത് കൂടിയായി മാറുകയായിരുന്നു.

വാദ പ്രതിവാദങ്ങളിലൂടെ ഉദ്വോഗജനകമായ കോർട്ട് അന്തരീക്ഷത്തെ സൃഷ്ടിച്ച സമലകാലിക മലയാള സിനിമയിലെ മികച്ച ക്രൈം ത്രില്ലർ മൂവിയിൽ ഇടംനേടിയിരിക്കുകയാണ് നേര്. ജിത്തുജോസഫ് സിനിമകളിലുള്ള പ്രതീക്ഷ ഇത്തവണയും കാത്തു അദ്ദേഹം. മറ്റ് സിനിമകളിലേത് പോലെ കുറ്റവാളിയെ സിനിമയുടെ അവസാനമല്ല, സിനിമയുടെ ആദ്യഭാഗത്തിൽ തന്നെ പുറത്തെത്തിക്കുന്നുണ്ട്. കെട്ടകാലത്ത് നിയമ പോലും നോക്കുകുത്തിയാകുമ്പോൽ സാറയെപ്പോലെയും വിജയമോഹനെയും പോലെയുള്ള കഥാപാത്രങ്ങൾ പ്രത്യാശ തരികയാണ് സമൂഹത്തിന്.

കുറ്റം വെളിപ്പെടുത്താനാവശ്യമായ തെളിവുകളുടെ ശേഖരവും അതിന്റെ നശിപ്പിക്കലുമായുള്ള കാര്യങ്ങളിൽ വാദപ്രതിവാദങ്ങളുടെ മൽസരം തന്നെയാണ് പിന്നീട് അരങ്ങേറുന്നത്. കുറ്റം തെളിയിക്കപ്പെടുന്നത് എങ്ങനെയായിരിക്കുമെന്നതിന്റെ ആകാംക്ഷയിലൂടെയാണ് പ്രേക്ഷകർ സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്നത്. സിനിമയിലെ വൈകാരികതയാണ് പിന്നീട് പ്രേക്ഷകരിലും. സീനിയർ വക്കീലായി വർഷങ്ങൾക്ക് ശേഷമെത്തുന്ന കഥാപാത്രത്തെ  മോഹൻലാൽ അനായാസമായി വെള്ളിത്തിരയിലെത്തിച്ചു.

വാദി ഭാഗത്ത് നിലക്കുന്ന ഏറ്റവും ശക്തമായ കഥാപാത്രമാണ് അനശ്വര രാജന്റെ സാറാ എന്ന അന്ധയായ പെൺകുട്ടിയുടെ കഥാപാത്രം. വളരെ നാച്ചുറലായി സാറയെ പ്രേക്ഷകർക്ക് മൂന്നിലെത്തിച്ച അനശ്വര കയ്യടികൾ നേടി. പ്രതിഭാഗത്തിന്റെ അഭിഭാഷകനായി സിദ്ദിഖും മറ്റൊരു അഭിഭാഷകയായി സിദ്ദിഖിന്റെ മകൾ പ്രിയാമണിയും എത്തുന്നു. അനശ്വര രാജനും സിദ്ദിഖും നേർക്കുനേർ മത്സരിച്ചഭിനയിച്ച സിനിമകൂടിയാണ് നേര്.

സാറയുടെ രണ്ടാച്ഛനായി എത്തിയ ജഗദീഷിന്റെയും മികച്ച അഭിനയമായിരുന്നു. ഗണേഷ് കുമാർ, മാത്യു വർഗീസ്, നന്ദു, ശങ്കർ ഇന്ദുചൂഡൻ, ദിനേശ് പ്രഭാകർ, കലേഷ്, രശ്മി അനിൽ, കലാഭവൻ ജിന്റോ, രമാദേവി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു ശ്യാം ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പും നിർവഹിച്ചു. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ ജിത്തു ജോസഫും അഭിഭാഷകയും നടിയുമായ ശാന്തി മായദേവിയും  ചേർന്നാണ് നിർവഹിച്ചിട്ടുള്ളത്. കൃത്യമായ സംവിധാനമികവും തിരക്കഥയും അഭിനയവും കൊണ്ട് മനോഹരമായ ഒരു പൊളിറ്റിക്കൽ കോർട്ട് റൂം ഫാമിലി മൂവി സമ്മാനിക്കാൻ  ജിത്തു ജോസഫിനും അണിയറ പ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്. ഒട്ടും

spot_img

Hot Topics

Related Articles

Also Read

തകർന്ന കൊടിമരവും അമ്പലവും; പുതിയ പോസ്റ്ററുമായി വിജി തമ്പി ചിത്രം ‘ജയ് ശ്രീറാം’

0
സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനുമായ വിജി തമ്പി സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘ജയ് ശ്രീറാം’ പോസ്റ്റർ റിലീസായി.

സംവിധായകൻ ഹരികുമാർ അന്തരിച്ചു

0
മലയാള സിനിമയിൽ പ്രമുഖനായിരുന്ന സംവിധായകൻ ഹരികുമാർ അന്തരിച്ചു. 70- വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് നീണ്ട കാലത്തോളം ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

‘നാലുപതിറ്റാണ്ടിലേറെ കാലത്തെ എന്‍റെ സുഹൃത്തും അഭ്യുദയാംകാംക്ഷിയും’- അനുസ്മരിച്ച് കെ ടി കുഞ്ഞുമോന്‍

0
നാലുപതിറ്റാണ്ടിലേറെ കാലത്തെ എന്‍റെ സുഹൃത്തും അഭ്യുദയാംകാംക്ഷിയുമായ ശ്രീ. പി വി ഗംഗാധരന്‍റെ വേര്‍പാടില്‍ അത്യധികം ദു:ഖിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനോടൊപ്പം ഞാനും പങ്ക് ചേരുന്നു. പരേതാത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു’

‘എ രഞ്ജിത്ത്  സിനിമ’യില്‍ ആസിഫ് അലി നായകനാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
ആസിഫ് അലി, നമിത പ്രമോദ്, സൈജു കുറുപ്പ്, ഹന്നാ റെജി കോശി, ആന്‍സണ്‍ പോള്‍, ജുവല്‍ മേരി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

കാൻചലച്ചിത്ര വേദിയിൽ തിളങ്ങി ഇന്ത്യൻ സിനിമ; ഗ്രാന്റ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ‘ഓൾ വി...

0
മുംബൈ നഗരത്തിൽ ജീവിക്കുന്ന രണ്ട് നേഴ്സ്മാരുടെ ജീവിതകഥപറയുന്ന ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ചിത്രത്തിൽ കനി കുസൃതി പ്രഭ, ദിവ്യപ്രഭ അനു എന്നീ  കഥാപാത്രങ്ങളായി അഭിനയിച്ചു. ചിത്രത്തിന്റെ തിരക്കഥയും പായൽ കപാഡിയയുടെ ആണ്.