Thursday, July 23, 2026

‘തണ്ണീർ മത്തൻ ദിനങ്ങളി’ൽ നിന്ന്  നിന്ന് ‘പ്രേമലു’വിലേക്കുള്ള ദൂരം; തിയ്യേറ്ററിൽ ചിരിയുടെ പൂത്തിരികൾ കൊളുത്തി സംവിധായകനും സംഘവും

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ചലനം സൃഷ്ടിച്ച നവാഗത സംവിധായകനാണ് ഗിരീഷ് എ ഡി. അദ്ദേഹത്തിൻറ ആദ്യ ചിത്രമായ തണ്ണീർ മത്തൻ ദിനങ്ങളിൽ അഭിനയിച്ചതെല്ലാം പുതുമുഖ താരങ്ങളും. പ്രധാനകഥാപാത്രങ്ങളായി എത്തിയവരെല്ലാം 25 വയസ്സിനു താഴെയും. മികച്ച അഭിനയം കൊണ്ട് തണ്ണീർ മത്തൻ ദിനങ്ങൾ ജനപ്രിയത നേടിയെടുക്കുകയും ചെയ്തു. പ്ലസ് ടു വിദ്യാർഥികളുടെ ജീവിത കഥപറഞ്ഞു തുടങ്ങിയ സംവിധായകൻ ഗിരീഷ് എ ഡി സൂപ്പർ ശരണ്യയിൽ എത്തിയപ്പോൾ കോളേജ് വിദ്യാർഥികളുടെ രസകരമായ ജീവിതത്തെ നർമ്മത്തൊടു കൂടി അവതരിപ്പിച്ചു.

രണ്ട് ചിത്രങ്ങളും പ്രേക്ഷകർ ഒരുപോലെ ഏറ്റെടുത്തത്തിന് ശേഷം പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമാണ് പ്രേമലു. കോളേജ് പഠനമൊക്കെ കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്നവരും  ജോലി  ചെയ്യുന്നവരും കരിയർ ഇനിയും ഉയർത്തി മുന്നോട്ട് കൊണ്ടുപോകാനും പരിശ്രമിക്കുന്ന യുവാക്കളുടെ കഥ പറച്ചിലായി, പ്രേമലുവിൽ. കൌമാരകാലം മുതൽ യൌവനകാലം വരെ അടിച്ചുപോളിച്ചു ജീവിക്കുന്ന പുതുതലമുറയെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനും അഭിനേതാക്കളും.

പുതുതലമുറയെ സിനിമയിൽ അഭിനയിപ്പിക്കുന്നതിലൂടെ മാത്രമല്ല, പുതിയ കാലത്തെ ഏറ്റവും സൂക്ഷ്മമായി അവതരിപ്പിച്ച സിനിമകൂടിയാണ് പ്രേമലു. പക്ഷേ, ഒരു ചെറിയൊരു വ്യത്യാസം. സിനിമ മലയാളമാണങ്കിലും ചിത്രത്തിന്റെ മുഴനീള ലൊക്കേഷൻ ഹൈദരാബാദ് ആണ്. ഒരു പക്ഷേ ചിത്രത്തിന്റെ പേരായ ‘പ്രേമലു’ ഈ പ്രത്യേകതയെ ഉൾക്കൊള്ളുന്നതാണ്. ചിത്രത്തിൽ സച്ചിൻ എന്ന കഥാപാത്രമായി നസ്ലിനും റീനു എന്ന കഥാപാത്രമായി എത്തുന്ന മമിത ബൈജുവുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

മാർക്ക് കുറവായതിനാൽ പ്ലസ് ടു വിനു ശേഷം തമിഴ് നാട്ടിലെ ഒരു കോളേജിൽ ബിരുദം പൂർത്തിയാക്കുന്ന സച്ചിനും ഹൈദരാബാദിൽ ആദ്യമായി ജോലിക്ക് എത്തുന്ന റീനുവും രസകരമായ അഭിനയമാണ് കാഴ്ചവെച്ചത്. പഠനത്തിലും തൊഴിലിലും നിശ്ചയദാർഡ്യവും പ്രതീക്ഷയും ലക്ഷ്യബോധവുമുള്ള കഥാപാത്രമാണ് റീനു. മുപ്പത് വയസ്സുവരെ തന്റെ കരിയറിൽ ഉണ്ടാകേണ്ട ഉയർച്ചകളെ കുറിച്ച് കൃത്യമായ പ്ലാനിങ്ങോടുകൂടി ജീവിതത്തെ സമീപിക്കുന്ന പെൺകുട്ടി. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന റീനുവും സച്ചിനും തമ്മിൽ കണ്ടുമുട്ടുന്നിടത്താണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. സിനിമയിലെ മറ്റ് സഹകഥാപാത്രങ്ങൾക്കും അതിന്റേതായ തുല്യ സ്ഥാനം നൽകിക്കൊണ്ടാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്.

ആക്ഷനും ത്രില്ലറും നിറഞ്ഞ വിഷയങ്ങളുമായി നിരവധി സിനിമകൾ തിയ്യേറ്ററിൽ വന്നു പോകുമ്പോൾ പ്രേമലു പോലെ അപൂർവം ഒന്ന് മാത്രം അവിടിവിടങ്ങളിലായി സംഭവിക്കുന്നു. അത് കൊണ്ട് തന്നെ ഈ സിനിമ വേണ്ടുവോളം സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തു എന്നു തന്നെ ഉറപ്പിച്ചു പറയാം. തികച്ചും നർമ്മപ്രധാനമായ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം മലയാളത്തിൽ മാത്രമല്ല, ഇതര ഭാഷകളിലും നിറഞ്ഞകയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. റൊമാന്റിക് കോമഡി എന്ന ലേബലിൽ പ്രേമലു ഏറെ സ്വീകാര്യമായി.

കോമഡി സീനുകൾ ഓരോന്നും മൂഷിപ്പിക്കാത്ത വിധത്തിൽ കൂട്ടച്ചിരിയുണർത്തുന്നതിൽ സംവിധായകൻ വിജയിച്ചു. വിരസതയോ അനാവശ്യമെന്നോ തോന്നുന്ന ഒരു സീനോ  പ്രേക്ഷകരെ ബോറടി പ്പിക്കുവാൻ ഉണ്ടായിരുന്നില്ല.   സിനിമയിൽ അഭിനയജീവിതത്തിന്റെ ചെറുപ്പക്കാലങ്ങളിലേക്ക് നസ്ലിനും മമിത ബൈജുവിനും വീണുകിട്ടിയ അവസരമാണ് പ്രേമലു. അതിലഭിനയിച്ച എല്ലാ അഭിനേതാക്കളും ശ്വതം റോൾ വളരെ ഭംഗിയായി തന്നെ കൈകാര്യം ചെയ്തു. ഗിരീഷ് എ ഡി യുടെ സംവിധാനത്തിനൊത്തു കിരൺ ജോസിയുടെ രചനയും ഒപ്പത്തിനൊപ്പം ഉയർന്നു.

ജീവിതത്തിൽ ഇടർച്ചകൾ നേരിട്ട് കൊണ്ടിരിക്കുന്ന സച്ചിൻ എന്ന കഥാപാത്രത്തെ നസ്ലിനും ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ആത്മവിശ്വാസവും അർപ്പണബോധവും ലക്ഷ്യബോധവും കൈമുതലായുള്ള റീനു എന്ന കഥാപാത്രത്തെ മമിതയും വളരെ ഭംഗിയായി കൈകാര്യം ചെയ്തു. അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ പുതുമുഖങ്ങളും അവരുടെ കഥാപാത്രത്തെ മുകവുറ്റതാക്കി തീർത്തു.

 ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച  റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം ‘പ്രേമലു’ വിൽ തല്ലുമാല,  ഗപ്പി, അമ്പിളി, എന്നീ ചിത്രങ്ങൾക്ക് ശേഷം സംഗീതം നല്കുന്നത്  വിഷ്ണു വിജയ് ആണ്. എഡിറ്റിങ് ആകാശ് ജോസഫ് വർഗീസും , ക്യാമറ അജ്മൽ സാബുവും നിർവഹിച്ചു. യുവതലമുറയുടെ ജീവിതാഘോഷങ്ങളെ പതർച്ചകളെ സ്വപ്നങ്ങളെ അതിജീവനത്തെ വളരെ രസകരമായി വെള്ളിത്തിരയിലെത്തിക്കുവാൻ ഗിരീഷ് എ ഡിക്കും അണിയറ പ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്.

spot_img

Hot Topics

Related Articles

Also Read

പ്രധാനതാരങ്ങളായി എസ് ജെ സൂര്യയും ഫഹദ് ഫാസിലും; സംവിധാനം വിപിൻദാസ്

0
ബാദുഷ സിനിമാസിന്റെ ബാനറിൽ വിപിൻദാസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തുന്ന  മാസ്സ് എന്റർടൈമെന്റ് മൂവിയിൽ എസ് ജെ സൂര്യയും മറ്റൊരു പ്രാധാനകഥാപാത്രമായി എത്തുന്നു.

സംവിധായകൻ ഷാജി എൻ. കരുണിന് ജെ. സി ദാനിയേൽ പുരസ്കാരം

0
2023- ളെ ജെ. സി ദാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള പുരസ്കാരമാണിത്. സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണിത് അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു...

പ്രജേഷ് സെന്‍ ചിത്രത്തില്‍ ആസിഫ് അലി നായകന്‍; ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
മാജിക് എന്ന കലയെ ഇതിവൃത്തമാക്കിക്കൊണ്ട് പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം ‘ഹൌഡിനി- ദ കിങ് ഓഫ് മാജിക്കി’ന്‍റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.

തമാശകളിലൂടെ കൌണ്ടറടിച്ച് മലയാളികളുടെ മനം കവർന്ന് നസ്ലിൻ കെ ഗഫൂർ

0
ബോക്സോഫീസിൽ മമ്മൂട്ടി- മോഹൻലാൽ ചിത്രങ്ങൾക്കൊപ്പം മത്സരിച്ച് പ്രേമലു കിരീടം ചൂടി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ നിന്നുള്ള പുത്തൻതാരോദയത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു സിനിമാലോകം.

‘ഹോം’ കോവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് എടുത്ത സിനിമ, നാഷണല്‍ അവാര്‍ഡ് ജനങ്ങളില്‍ നിന്നും കിട്ടിയ അംഗീകാരം- ഇന്ദ്രന്‍സ്

0
'മനുഷ്യനല്ലേ കിട്ടുമ്പോള്‍ സന്തോഷം കിട്ടാത്തപ്പോള്‍ വിഷമം’ ഇന്ദ്രന്‍സ്  പറഞ്ഞു