Saturday, September 5, 2026

പ്രജേഷ് സെന്‍ ചിത്രത്തില്‍ ആസിഫ് അലി നായകന്‍; ഷൂട്ടിംഗ് പുരോഗമിക്കുന്നു

മാജിക് എന്ന കലയെ ഇതിവൃത്തമാക്കിക്കൊണ്ട് പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം ‘ഹൌഡിനി- ദ കിങ് ഓഫ് മാജിക്കി’ന്‍റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. പ്രജേഷ് സെനിന്‍റെ ഗുരുനാഥനായ സoവിധായകന്‍ സിദ്ധിഖിനെ അനുസ്മരിച്ചു കൊണ്ട് ചിത്രീകരണത്തിന് ജാഫര്‍ഖാന്‍ കോളനിയിലെ ലയണ്‍സ് ക്ലബ് ഹാളില്‍ തുടക്കം കുറിച്ചു. ഫുഡ്ബാള്‍ താരമായ വി പി സത്യന്‍റെ ഭാര്യ ശ്രീമതി അനിതാസത്യന്‍ ആണ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്.

ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ മലയാളത്തിന് പുറമെ തമിഴില്‍ നിന്നും നിരവധി പ്രമുഖ അഭിനേതാക്കള്‍ കഥാപാത്രങ്ങളായി എത്തുന്നു. ജഗദീഷ്, ശ്രീകാന്ത് മുരളി, ഗുരു സോമസുന്ദരം എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനന്തന്‍ എന്ന ഒരു ചെറുപ്പകാരന്‍റെ ജീവിതത്തില്‍  മാജിക് സൃഷ്ടിക്കുന്ന പ്രതിസന്ധികളും പ്രതിരോധവുമാണ് ഹൌഡിനിയുടെ ഉള്ളടക്കം. കോഴിക്കോടും മുംബൈലും രാജസ്ഥാനിലുമായി ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കും.

ബോളിവുഡ് സംവിധായകന്‍ ആനന്ദ് എല്‍ റായിയുടെ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും കര്‍മ മീഡിയ ആന്‍ഡ് എന്‍റര്‍ടൈമെന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പ്രജേഷ് സെന്‍ മൂവി ക്ലബും ഷൈലേഷ് ആര്‍ സിങ്ങും ചേര്‍ന്ന് ഒരുക്കുന്നു. വെള്ളം, ക്യാപ്റ്റന്‍, മേരി ആവാസ് സുനോ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം പ്രജേഷ് സെനിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ എഡിറ്റിങ് ബിജിബാലയാണ്. സംഗീതം ബിജിപാലും ഛായാഗ്രഹണം നൌഷാദ് ഷെരീഫും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

രസകരമായ ട്രയിലറുമായി ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’

0
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രയിലർ പുറത്തിറങ്ങി. പ്രണയവും പ്രതികാരവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റർടൈമെന്റ് മൂവിയായിരിക്കും വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി.

പ്രണയ ചിത്രവുമായി ‘മന്മഥൻ’ പോസ്റ്റർ റിലീസ്

0
പ്രണയിക്കുന്നവര്ക്കും പ്രണയം ആഗ്രഹിക്കുന്നവർക്കുമായി  പുതിയ പ്രണയ ചിത്രം വരുന്നു. മന്മഥൻ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസായി. അൽത്താഫ് സലീം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘ദി മാസ്റ്റർ ഓഫ് ഹാർട്സ്’...

‘കളംകാവൽ’ പോസ്റ്റർ  പുറത്ത്

0
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ‘കളംകാവൽ' എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസ്. നവംബർ 27-നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ എന്നിവരാണു  ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ...

പുതിയ ടീസറുമായി മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’

0
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. കന്നഡ സംവിധായകൻ നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ആഗോളതലത്തിൽ...

ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ചിത്തിനി’യുടെ ചിത്രീകരണം ആരംഭിച്ചു

0
കെവി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി ആനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമാണ് ചിത്തിനി.