കൊറിയയിലെ ബുച്ചൺ ഇൻറർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക്(ബിഫാൻ) മലയാളത്തിൽ നിന്നുള്ള ‘മാർക്കോ’. തിയ്യേറ്ററുകളിൽ 100 ദിവസത്തോളം ഓടിയ ചിത്രം 100 കോടി ക്ലബ്ബ് കവിഞ്ഞിരുന്നു. കൂടാതെ ഇതരഭാഷകളിലേക്കും മാർക്കോ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലും സിനിമാ കയ്യടികൾ നേടി. ‘എ’ സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡിൽ നിന്നും ചിത്രത്തിന് ലഭിച്ചത്.
ക്യൂബ്സ്...
ഹണിറോസും ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ചിത്രം ‘തേരി മേരി’ യുടെ ട്രയിലർ പുറത്തിറങ്ങി. ട്രയിലർ ലോഞ്ച് നടി ഉർവശി നിർ വഹിച്ചു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും. ആരതി ഗായത്രി ദേവിയുടേതാണ് തിരക്കഥയും സംവിധാനവും. ടെക് സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കെ,സിനീഷ് അലി പുതുശേരി, ഫിനോസ് ഇചോല,...
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത് ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിനു ശശിറാം ആണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. സ്വന്തം ക്ളീറ്റസ്, പാവാട, ജോണി ജോണി യെസ് പപ്പ, അച്ഛാ ദിൻ, മഹാറാണി എന്നിവയാണ് ജി....
നസ്ലിനെയും കല്യാണി പ്രിയദർശനെയും പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് ഡൊമിനിക് അരുൺ എഴുതി സംവിധാനം ചെയ്യുന്ന “ലോക- ചാപ്റ്റർ വൺ: ചന്ദ്ര” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തിറങ്ങി. ദുൽഖർ സല്മാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. സൂപ്പർ ഹീറോ വേഷത്തിൽ ഏറ്റവും മികച്ച കഥാപാത്രമായാണ് കല്യാണിപ്രിയദർശൻ ഈ ചിത്രത്തിൽ എത്തുന്നത്.
അരുൺ കുര്യൻ,...
കാർത്തിക് ക്രിയേഷൻസും കോസ്മോസ് എന്ററടയിമെന്റും സംയുക്തമായി ജെ. ഫനീന്ദ്ര കുമാർ നിർമ്മിച്ച് പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ; ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ ഒഫീഷ്യൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണിത്. ജൂൺ 20- നു ചിത്രം ആഗോളവ്യാപകമായി തിയ്യേറ്ററുകളിൽ പ്രദർശനത്തിന്...
“ഏതോ ജന്മകല്‍പനയില്‍ ഏതോ ജന്മവീഥികളില്‍” മലയാളി മനസ്സിലേക്ക് തീവണ്ടിയുടെ വേഗതയിൽ കുതിച്ചുകയറി പാട്ടിലൂടെ മെല്ലെ നടന്നു നീങ്ങുന്ന സെറീന വഹാബ് എന്ന അഭിനേത്രി വളരെ പെട്ടെന്നുതന്നെ മലയാളികളില്‍ ഒരാളായി മാറുകയായിരുന്നു. ഭരതന്‍റെയും പത്മരാജന്‍റെയും സിനിമകളിലൂടെയാണ് സെറീന വഹാബ് മലയാള സിനിമയുടെ പ്രിയങ്കരിയാകുന്നത്. ഹിറ്റ് ചിത്രങ്ങളായ ചാമരവും പാളങ്ങളും മദനോല്‍സവവും മലയാള സിനിമയിലെ മറക്കാനാകാത്ത ചിത്രങ്ങളായിരുന്നു....
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘റോന്ത്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.വെള്ളിയാഴ്ച കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ നടൻ കുഞ്ചാക്കോ ബോബനാണ് ട്രയിലർ പുറത്തിറക്കിയത്. പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. സണ്ണി വെയ്ൻ, നമിത പ്രമോദ്, സിബി മലയിൽ, സൈജു കുറുപ്പ്, എന്നിവരും...
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...