ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ചിത്രീകരണം ആരംഭിച്ചു. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നിവയാണ് ഡിജോ ജോസ് സംവിധാനം ചെയ്ത മറ്റ് ശ്രദ്ധേയ സിനിമകൾ. കേരളത്തിലെ മലയോര കർഷകരുടെ ജീവിതമാണ് പ്രമേയം. വേൾഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറിൽ നൌഫൽ, ബ്രജേഷ്, എന്നിവരാണ് നിർമ്മാണം. വിയജയരാഘവൻ,ജോണി ആന്റണി, ടി ജി രവി, ജോസൂട്ടി, സുധീർ കരമന, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്ണൻ, വിനോദ് കെടാമഗലം, തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് ബാബുവാണ്. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ടിജോ ടോമി, എഡിറ്റിങ് ശ്രീജിത്ത് സാരംഗ്. a
Also Read
സ്പോർട്സ് ആക്ഷൻ ഡ്രാമയുമായി ഡർബി തിയ്യേറ്ററുകളിലേക്ക്
സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രം ഡർബി മാർച്ച് 27 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹൃദയത്തിലൂടെയും മറ്റും ശ്രദ്ധേയനായ താരം അശ്വത് ലാലാണ്...
പുതിയ ട്രയിലറുമായി ‘ഒരു കട്ടിൽ ഒരു മുറി’
മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്ന ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി.
പേടിപ്പെടുത്തുന്ന ട്രയിലറുമായി ‘ഗു’
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ ട്രയിലർ പുറത്തിറങ്ങി. മെയ് 17 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
കന്നഡ നടന്‍ സിദ്ദിഖ് സാമന്‍ ആദ്യമായി മലയാളത്തില്‍; ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയം’ റിലീസിന്
മുബീന്‍ റൌഫ് സംവിധാനം ചെയ്ത് കടന്നഡ നടന്‍ സിദ്ദിഖ് സാമന്‍ ആദ്യമായി മലയാളത്തില്‍ എത്തുന്ന ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയം’ റിലീസിന് ഒരുങ്ങുന്നു. സെപ്തംബര്‍ 22- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.
നര്‍മത്തില്‍ പൊതിഞ്ഞ ‘മാസ്റ്റര്‍ പീസ്’; വെബ് സീരീസ് ട്രൈലര്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ വെബ് സീരീസ് ‘മാസ്റ്റര്‍ പീസി’ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ഡിസ്നി പ്ലസിന്‍റെ തന്നെ മുന്‍പിറങ്ങിയ മലയാളം വെബ് സീരീസായ ‘കേരള ക്രൈം ഫയല്‍സ്’ ഏറെ ജനപ്രീതി നേടിയിരുന്നു. എന്നാല്‍ കേരള ക്രൈം ഫയല്‍സില്‍ നിന്നും തീര്‍ത്തൂം വ്യത്യസ്തമായ പ്രമേയവുമായാണ് ഡിസ്നി ഹോട്ട്സ്റ്റാര്‍ മാസ്റ്റര്‍ പീസിലൂടെ വരുന്നത്.







