Sunday, September 6, 2026

ഹൊറർ കോമഡി എന്റർടൈനർ ചിത്രവുമായി ‘പ്രകമ്പനം’

ഗണപതിയും സാഗർ സൂര്യയും പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിന്റെ പൂജാ കർമ്മവും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് വെച്ച് നടന്നു. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’. നരവസ ഫിലിംസിന്റെയും ലക്ഷ്മീനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത് , സുധീഷ്, ബ്ലെസ്സി എന്നിവരാണ് നിർമ്മാണം. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്ആണ് പൂജയും സ്വിച്ചോൺ കർമ്മവും  നിർവഹിച്ചത്. സിനിമ വിതരണ രംഗത്തെ പ്രമുഖനായ ഹംസ കലാസംഘമാണ് ഫസ്റ്റ് ക്ലാപ് അടിച്ചത്.

ഈ ചിത്രത്തിന്റെ കഥ വിജേഷ് പാണത്തൂരും തിരക്കഥ ശ്രീഹരി വടക്കനും നിർവഹിക്കുന്നു. കൊച്ചി, കണ്ണൂര് എന്നിവിടങ്ങളാണ് പശ്ചാത്തലമായി വരുന്നത്. ചിത്രത്തിൽ അസീസ് നെടുമങ്ങാട്, ഗായത്രി സതീഷ്, അനഘ അജിത്ത്, ശീതൾ ജോസഫ്, പി. പി കുഞ്ഞികൃഷ്ണൻ, കലാഭവൻ നവാസ്, അമീൻ, എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം ആൽബി, എഡിറ്റിങ് സൂരജ് ഇ എസ്, സംഗീത സംവിധാനം ബിബിൻ അശോക്.

spot_img

Hot Topics

Related Articles

Also Read

എന്‍റെ സത്യാവസ്ഥ ലോകത്തോട് വിളിച്ച് പറയണമെന്നുണ്ടായിരുന്നു’ റോക്കട്രി- ദി നമ്പി എഫക്ട്’ നെ കുറിച്ച് നമ്പി നാരായണന്‍

0
റോക്കട്രി ദി നമ്പി എഫക്ട് 69- മത് നാഷണല്‍ ഫിലിം അവാര്‍ഡില്‍ ദേശീയതലത്തില്‍ വെച്ച്  മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്തില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍.

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; കനകരാജ്യം ജൂലൈ അഞ്ചിന് തിയ്യേറ്ററിലേക്ക്

0
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ച് ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൂവി ‘കനകരാജ്യം’ ജൂലൈ അഞ്ചിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യിൽ വേറിട്ട സ്റ്റൈലിൽ മോഹൻലാൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു യോദ്ധാവിന്റെ വേഷത്തിൽ കയ്യില് വാളേന്തി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ. നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മോഹൻലാലിന്റെ...

‘മഹാറാണി’യിൽ നർമ്മവുമായി ഷൈനും റോഷനും; ട്രയിലർ പുറത്ത്

0
ജി മാർത്താണ്ഡന്റെ കോമഡി എന്റർടൈമെന്റ്  ചിത്രമായ മഹാറാണിയുടെ ട്രയിലർ റിലീസായി. ഇതിന് മുൻപ് പുറത്തിറങ്ങിയ ടീസറുകളും ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

‘പൊറാട്ട് നാടക’ത്തിനു ക്ലീൻ യു സർട്ടിഫിക്കറ്റ്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിന് ക്ലീൻ യു സെർട്ടിഫിക്കറ്റ്. ഈ മാസം 18 ന് ആണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വര്ഷം ഓഗസ്ത് 8 ന് ആയിരുന്നു...