നസ്ലെന്‍ കെ ഗഫൂര്‍, മീനാക്ഷി, മാത്യു തോമസ്, ബിനു പപ്പു തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന റൊമാന്‍റിക് കോമഡി ഡ്രാമ ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍ കാണാം. അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക. യുവാക്കളിലും മുതിര്‍ന്നവരിലുമുള്ള വിവാഹത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകളെക്കുറിച്ച് ചിത്രം ചര്‍ച്ച ചെയ്യുന്നു. അരുണ്‍ ഡി ജോസും രവീഷ് നാഥും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
Also Read
ഹിന്ദി നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു
‘ബീര്‍ബല്‍ ഖോസ്ല’ എന്ന പേരില്‍ സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന ചലച്ചിത്ര നടന്‍ നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു. 84- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം.
‘കെ ജി എഫി’ന്റെ യഷ് ഇനി ‘ടോക്സിക്കി’ൽ; സംവിധായികയായി ഗീതുമോഹൻദാസ്
നടൻ യഷ് നായകനായ പുതിയ ചിത്രം അനൌൺസ്മെന്റ് ചെയ്തു. ‘ടോക്സിക്- എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപസ്’ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗീതുമോഹൻദാസ് ആണ്.
പ്രശസ്ത നാടക- സിനിമ നടൻ എം സി ചാക്കോ അന്തരിച്ചു
1977- ൽ പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തിയ്യേറ്റേഴ്സ് ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്.
നാടക- സിനിമാ ഗായിക മച്ചാട്ട് വാസന്തി ഓർമ്മയായി
ആദ്യകാല നാടക- ചലച്ചിത്ര ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 81- വയസ്സായിരുന്നു. ‘പച്ചപ്പനം തത്തേ..’ എന്ന പാട്ടിലൂടെ 13 വയസ്സിൽ...
‘മച്ചാന്റെ മാലാഖ’ പെരുന്നാൾ ദിനത്തിൽ തിയ്യേറ്ററുകളിലേക്ക്
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ‘മച്ചാന്റെ മാലാഖ’ ജൂൺ 14- പെരുന്നാൾ ദിനത്തിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കഥ ജക്സൺ ആന്റണിയുടെയും രചന അജീഷ് പി തോമസിന്റേതുമാണ്.







