Sunday, September 6, 2026

തങ്കമണി കൊലക്കേസ് സിനിമയാകുന്നു- ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി  

കേരളത്തെ പിടിച്ചുകുലുക്കിയ തങ്കമണി കൊലക്കേസ് സിനിമയാകുന്നു. എണ്‍പതുകളുടെ പകുതിയില്‍ കേരള രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കിയ ഇടുക്കിയിലെ സംഭവത്തെ ആസ്പദമാക്കിയ ഈ സിനിമയില്‍ നായകനായി എത്തുന്നത് ദിലീപ് ആണ്. കഥ എഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. കട്ടപ്പനയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൌധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീത പിള്ളയും പ്രണിത സുഭാഷൂമാണ് നായികമാരായി എത്തുന്നത്. മലയാളത്തിലെയും തമിഴിലെയും നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അജ്മല്‍ അമീര്‍, തൊമ്മന്‍ മാങ്കുവ, സന്തോഷ് കീഴാറ്റൂര്‍, മേജര്‍ രവി, മാളവിക മേനോന്‍, മുക്ത, രമ്യ പണിക്കര്‍, അസീസ് നെടുമങ്ങാട്, ജിബിന്‍ ജി, ശിവകാമി, അംബിക മോഹന്‍, സ്മിനു, സമ്പത്ത് രാം, ജോണ്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു. ഈരാറ്റുപേട്ട, കൂട്ടിക്കല്‍, കുട്ടിക്കാനം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കട്ടപ്പന, പീരുമേട്, കോട്ടയം സി എം എസ് കോളേജ് എന്നിവിടങ്ങളില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി. സ്റ്റണ്ട് മാസ്റ്റര്‍മാരായ സുപ്രീം സുന്ദര്‍, രാജശേഖരന്‍, സ്റ്റണ്‍ ശിവ, മാഫിയ ശശി തുടങ്ങിയവര്‍ സംഘട്ടനം ഒരുക്കി. ഛായാഗ്രഹണം മനോജ് പിള്ളയും എഡിറ്റിങ് ശ്യാം ശശിധരനും ഗാനരചന ബി ടി അനില്‍ കുമാറും സംഗീതം വില്യം ഫ്രാന്‍സിസും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറുമായി ‘പുഷ്പക വിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി.

സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

0
സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ ശ്രദ്ധേയ സീരിയലുകള്‍ സംവിധാനം ചെയ്ത ആദിത്യന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ടോവിനോയുടെ പിറന്നാൾ ദിനത്തിൽ പുത്തൻ പോസ്റ്ററുമായി ‘എമ്പുരാൻ’

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന  ചിത്രം ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടോവിനോയുടെ പിറന്നാൾ പ്രമാണിച്ച് അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായിരിക്കുന്നത്. ജതിൻ രാംദാസ് എന്ന കഥാപാത്രമായാണ് ടോവിനോ...

ഏറ്റവും പുതിയ സിനിമയുമായി വിനീത് ശ്രീനിവാസനും മെറിലാൻഡ് സിനിമാസും

0
മെറിലാൻഡ്  സിനിമാസിന്റെ ബാനറിൽ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് വിനീത് ശ്രീനിവാസൻ. വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ നിർമ്മാണം.

‘തുടരും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

0
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; എബന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചിരിക്കുകയാണ്. മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’...