Wednesday, October 21, 2026

മലയാളത്തിലെ നാഗവല്ലിയായി ‘ചന്ദ്രമുഖി 2‘ ല്‍ കങ്കണ- ട്രെയിലര്‍ പുറത്ത്

മലയാള സിനിമ കയ്യൊപ്പ് ചാര്‍ത്തിയ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്‍റെ തമിഴ് പതിപ്പ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2 വില്‍ നാഗവല്ലിയായി കങ്കണ റണൌട്ട് എത്തുന്നു. 2005 ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖിയില്‍ രാജനീകാന്തും ജ്യോതികയും പ്രഭുവും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചന്ദ്രമുഖി 2 ല്‍ കങ്കണ റണൌട്ടും രാഘവ ലോറന്‍സുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്കരന്‍ നിര്‍മ്മിച്ച് പി വാസുസംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക്  സംഗീതം നല്‍കുന്നത് ഓസ്കര്‍ പുരസ്കാര ജേതാവ് എം എം കീരവാണിയാണ്.

ഛായാഗ്രഹണം ആര്‍ ഡി ശേഖരും ചിത്രസംയോജനം ആന്‍റണിയും വരികള്‍ യുഗ ഭാരതിയും മദന്‍ കാര്‍ക്കിയും വിവേകും ചൈതന്യ പ്രസാദും നിര്‍വഹിക്കുന്നു. ദേശീയ പുരസ്കാരം ലഭിച്ച തോട്ടതരണി പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്നു. ചിത്രത്തില്‍ വിഘ്നേഷ്, സുഭിഷ, വടിവേലു, മഹിമ നമ്പ്യാര്‍, ലക്ഷ്മി മേനോന്‍, രവിമരിയ, സൃഷ്ടി ദങ്കെ, സായ് അയ്യപ്പന്‍, വൈജി മഹേന്ദ്രന്‍, രാധിക ശരത്, സുരേഷ് മേനോന്‍, ശത്രു, ടി ആര്‍‌ എം കാര്‍ത്തിക്, തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘ജീവിതത്തില്‍ ആദ്യമായി താന്‍ അവസരം ചോദിച്ച സിനിമയായിരുന്നു ചന്ദ്രമുഖി. എന്‍റെ അഭിനയ ജീവിതത്തില്‍ ചന്ദ്രമുഖി 2 പോലെയൊരു സിനിമ ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ ആരോടും അവസരങ്ങള്‍ ചോദിച്ചിട്ടില്ല. ആദ്യമായ് ഞാന്‍ അവസരം ചോദിച്ചതു സംവിധായകന്‍ പി വാസുസാറിനോട് ആണ്. അദ്ദേഹം എന്‍റെ റോളിനൊപ്പം എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം നല്കി’ ചെന്നൈയില്‍ നടന്ന ചിത്രത്തിന്‍റെ പ്രീ ലോഞ്ചിങ് ചടങ്ങില്‍ കങ്കണ പറഞ്ഞു.

ചന്ദ്രമുഖി 2 പോലെയൊരു സിനിമ അഭിനയ ജീവിതത്തോട് ചേര്‍ത്ത് വെക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് രാഘവ ലോറന്‍സ് പറഞ്ഞു. ‘വമ്പന്‍ താരനിരയുമായി മാത്രം സിനിമകള്‍ ചെയ്യുന്ന  സുബാസ്കരന്‍ സര്‍ എന്നെ വെച്ചു സിനിമകള്‍ ചെയ്യുമോ എന്നത് എനിക്കു അതിശയമായിരുന്നു. സംവിധായകന്‍ വാസുസാറിന് നാല്പതു വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. ഞാന്‍ ഒരു ഡാന്‍സര്‍ ആയി എത്തുമ്പോള്‍ തന്നെ അദ്ദേഹം ഒരു ഹിറ്റ് സംവിധായകനായിരുന്നു. കങ്കണ മാഡം ചിത്രത്തില്‍ നായികയായി എത്തുന്നത് അറിഞ്ഞപ്പോള്‍ തന്നെ ഞെട്ടലായിരുന്നു. പരിചയപ്പെടുന്നതിന് മുന്‍പ് എനിക്കു പേടിയായിരുന്നു. പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി’. രാഘവ ലോറന്‍സ് ചടങ്ങില്‍ പറഞ്ഞു.

spot_img

Hot Topics

Related Articles

Also Read

സസ്പെൻസുമായി താൾ ; ടീസർ പുറത്ത്

0
ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ അമേരിക്കൻ മലയാളികളായ ക്രിസ് തോപ്പിൽ, നിശീൽ കമ്പാട്ടി, മോണിക്ക   കമ്പാട്ടി, തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 8- ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.

കല്‍പനയുടെ മകള്‍ അഭിനയ രംഗത്തേക്ക്; ഉര്‍വശി പ്രധാന വേഷത്തില്‍

0
കല്‍പനയുടെ മകള്‍ ശ്രീ സംഖ്യ അഭിനയ രംഗത്തേക്ക് ആദ്യ ചുവടു വയ്ക്കുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന കഥാപാത്രമായി എത്തുന്നു. മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികള്‍ക്ക് ചിരപരിചിതനായ നടന്‍ ജയന്‍ ചേര്‍ത്തല എന്ന രവീന്ദ്ര ജയന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

‘ബ്രോ ഡാഡി’ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും സജീവമാകാനൊരുങ്ങി നടി  മീന

0
‘ഇടം’ എന്ന ചിത്രത്തിന്  ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രത്തിലാണ് മീന കോളേജ് വിദ്യാർഥിനിയുടെ വേഷത്തിലെത്തുന്നത്.

ഏറ്റവും പുതിയ ട്രയിലറുമായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’; ജനുവരി 16- ന് റിലീസ്

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ട്രയിലർ പുറത്തിറങ്ങി. 2025 ജനുവരി 16- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെറടയിമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ്...

‘രണ്ടാം മുഖം’ തിയ്യേറ്ററുകളിലേക്ക്

0
കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും...