Sunday, September 6, 2026

‘ലിറ്റില്‍ ഹാര്‍ട് സി’ല്‍ ഒന്നിച്ച് ഷെയ്ന്‍ നിഗവും ഷൈന്‍ ടോമും ചിത്രീകരണം തുടങ്ങി

നല്ല നിലാവുള്ള രാത്രിക്ക് ശേഷം സാന്ദ്രാപ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്രാതോമസ്  നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘ലിറ്റില്‍ ഹാര്‍ട് സി’ന്‍റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജ കട്ടപ്പനയിലെ ആനവിലാസം എന്ന സ്ഥലത്തു  വെച്ചാണ് നടന്നത്. നടന്‍ രഞ്ജിപണിക്കര്‍ ദീപം കൊളുത്തി. ഷെയിന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആന്‍റോ ജോസ് പെരേരെയും എബി ട്രീസാ പോളും ചേര്‍ന്നാണ്. മെംബര്‍ രമേശന്‍ ആണ് ഇരുവരും സംവിധാനം ചെയ്ത ഒടുവിലത്തെ സിനിമ.

ഏലത്തോട്ടം നടത്തിക്കൊണ്ട്  പോകുന്ന ഇടുക്കിയിലെ മലയോര കര്‍ഷകരുടെ ജീവിത കഥ പറയുന്ന ഫാമിലി എന്‍റര്‍ടൈമെന്‍റ് മൂവിയാണിത്. രണ്ട് കുടു൦ബങ്ങള്‍ക്കിടയിലെ മൂന്നു പേരുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. ഭീഷ്മപര്‍വം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അനഘയാണ് നായിക. ബാബുരാജ്, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, ചെമ്പന്‍ വിനോദ്, രമ്യ സുവി, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ രാജേഷ് പിന്നാടന്‍, സംഗീതം കൈലാസ്, ഛായാഗ്രഹണം ലുക്ക് ജോസ് എഡിറ്റിങ് നൌഫല്‍ അബ്ദുള്ള.

spot_img

Hot Topics

Related Articles

Also Read

‘മറിമായ’ത്തിലെ താരങ്ങൾ ഒന്നിച്ച് ഒരു സിനിമയിൽ; തിരക്കഥ- സംവിധാനം മണി കണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും

0
സാമൂഹ്യ വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ച് രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന പരിപാടിയാണ് മറിമായം. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ബിജു മേനോന്‍, സുരേഷ് ഗോപി, മിഥുന്‍ മാനുവല്‍ തോമസ്, ലിസ്റ്റില്‍ തോമസ് ചിത്രം ഗരുഡന്‍; പൂര്‍ത്തിയായി

0
കളിയാട്ടം, പത്രം, ക്രിസ്ത്യന്‍ ബ്രദര്‍സ്, എഫ് ഐ ആര്‍, ട്വന്‍റി ട്വന്‍റി, രാമരാവണന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കൊടുവില്‍  ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിച്ചു അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ആവേശം നിറച്ച് ‘ജയിലര്‍’ അതിഥി വേഷത്തില്‍ തിളങ്ങി മോഹന്‍ലാല്‍

0
ജയിലറി’ന്‍റെ ആവേശക്കടലിലാണ് തിയ്യേറ്ററുകള്‍. കേരളത്തില്‍ രാവിലെ ആറ് മണിമുതല്‍ ചിത്രത്തിന്‍റെ ആദ്യ ഷോ ആരoഭിച്ചിരുന്നു.  മുന്നൂറിലധികം തിയ്യേറ്ററുകളിലാണ് ചിത്രം ഓടിയത്.

ഇടിപ്പടവുമായി വീണ്ടും ആൻറണി വർഗീസ് പെപ്പെ; മോഷൻ പോസ്റ്ററുമായി ‘ദാവീദ്’

0
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഏഴാമത് മലയാള പുരസ്കാരം; മമ്മൂട്ടി മികച്ച നടന്‍, നടി ഉര്‍വശി

0
ഏഴാമത് മലയാള പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വശിയെയും തിരഞ്ഞെടുത്തു.