ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘എമ്പുരാന്റെ’ ക്യാരക്ടർ ഇൻട്രോ പുറത്തിറങ്ങി. ഏറെ ആവേശത്തോടെയാണ് സിനിമയുടെ ഇൻട്രോകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ലേറ്റസ്റ്റ് ആയി പുറത്ത് വന്നിരിക്കുന്ന ഇൻട്രോ ബ്രിട്ടീഷ് നടി ആൻഡ്രിയ ടിവ് ഡാറിന്റെതാണ്. മിഷാൽ മെനുഹിൻ എന്ന കഥാപാത്രമായാണ് ആൻഡ്രിയ എമ്പുരാനിൽ എത്തുന്നത്. മാർച്ച് 27- നു ചിത്രം തിയ്യേറ്ററുകളിൽ റിലീസിന് എത്തും. പൃഥ്വിരാജിന്റെ ആദ്യ സംവിധാനചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’. ലൈക്ക പ്രൊഡക്ഷൻസിന്റെയും ആശീർവാദ് സിനിമാസിന്റെയും നിർമ്മാണ ചിത്രമാണ് ‘എമ്പുരാൻ’. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ റിലീസിനെത്തുന്ന ‘എമ്പുരാൻ’ ഒരു പാൻഇന്ത്യൻ സിനിമ കൂടിയാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. ഈ ചിത്രത്തിലും മഞ്ജു വാര്യരും ടോവിനോ തോമസും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Also Read
റൊമാന്‍റിക് കോമഡി ത്രില്ലറുമായി ഷാനവാസ്; ചിത്രീകരണം ആരംഭിച്ചു
റൊമാന്‍റിക് കോമഡി ത്രില്ലര്‍ ചിത്രത്തില്‍ മെട്രോനഗരത്തില്‍ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയകഥയാണ് പറയുന്നത്.
ഹൊറര്‍ ത്രില്ലറുമായി രാഹുല്‍ സദാശിവന്‍; ‘ഭ്രമയുഗ’ത്തില്‍ നായകന്‍ മമ്മൂട്ടി
പ്രഗത്ഭരായ അഭിനേതാക്കളും 'അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് സംവിധായകന്‍ രാഹുല്‍ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് ‘ഭ്രമയുഗം'.
ആഷിക് അബൂ ചിത്രം ‘റൈഫിൾ ക്ലബി’ൽ സുരേഷ് കൃഷ്ണ
ആഷിക് അബൂ സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ നായകനായി എത്തുന്നു. ഡോ: ലാസർ എന്ന കഥാപാത്രമായാണ് സുരേഷ് കൃഷ്ണ എത്തുന്നത്. നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രമായി നിറഞ്ഞു...
രണ്ട് നോമിനേഷനുകൾ സ്വന്തമാക്കി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’
82- മത് ഗോൾഡൻ ഗ്ലോബിനുള്ള രണ്ടു നോമിനേഷനുകൾ നേടി പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. മികച്ച ഇംഗ്ലീഷിതര ഭാഷ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് നാമനിർദ്ദേശം...
നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ കുട്ടികളുടെ ചിത്രം ‘പല്ലൊട്ടി 90s കിഡ്സ്’ റിലീസിന്; ട്രയിലർ പുറത്തിറങ്ങി
202- ജനുവരി 5 ന് ആണ് ചിത്രം റിലീസ് ചെയ്യുക. മികച്ച ബാലതാരം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകൻ ഉൾപ്പെടെ മൂന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചിത്രമാണ് ‘പല്ലൊട്ടി 90s കിഡ്സ്’.







