Sunday, September 6, 2026

ജഗന്‍ മോഹനായി ജീവയും വൈ എസ് ആര്‍ ആയി മമ്മൂട്ടിയും; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി യാത്ര 2

2019- ല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ ‘യാത്ര’ എന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗം വരുന്നു. ‘യാത്ര 2’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. രണ്ടാം ഭാഗത്തില്‍ രാജശേഖര റെഡ്ഡിയുടെ മകനും ഇപ്പോഴത്തെ ആന്ധ്ര മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയായിട്ടാണ്  ജീവ എത്തുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  യാത്ര 2. ചിത്രത്തിന്‍റെ സംവിധാനം മാത്രമല്ല, തിരക്കഥയും മഹി വി രാഘവിന്‍റേതാണ്.

ചിത്രത്തില്‍ റാവു രമേഷ്, ജഗപതി റാവു, സുഹാസിനി മണിരത്നം എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രമാണ് യാത്ര. 2004- ല്‍ 1475 കിലോമീറ്ററോളം ആന്ധ്രപ്രദേശിനെ ഏകീകരിക്കുവാനായി അദ്ദേഹം നടത്തിയ പദയാത്രയാണ് ചിത്രത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹം 2009 സെപ്തംബര്‍ 2 നു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തു. ആന്ധ്രപ്രദേശിന്‍റെ രാഷ്ട്രീയ മാനങ്ങളിലേക്ക് കോണ്‍ഗ്രസിനെ ഉറപ്പിക്കുന്നതില്‍ പ്രധാനിയും വൈ എസ് ആയിരുന്നു. 2024 ഫെബ്രുവരി 8- നു തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

spot_img

Hot Topics

Related Articles

Also Read

റിലീസിന്‍റെ രണ്ടാം ദിനവും ഹൌസ് ഫുള്‍; ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി കിങ് ഓഫ് കൊത്ത

0
സൂപ്പര്‍ ഹിറ്റ് എന്ന അഭിപ്രായം എങ്ങുനിന്നും വന്നതോടെ കിങ് ഓഫ് കൊത്ത ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി.

മലയാളത്തിന് അഭിമാന നിമിഷം; 2023- ലെ ദാദാ സാഹേബ് പുരസ്കാരം മോഹൻലാലിന്

0
ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ്  ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സമഗ്രസംഭവനയ്ക്കാണ് പുരസ്കാരം. മലയാളത്തിൽ 2004- ൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. പുരസ്കാരം...

റൊമാന്റിക് ഡ്രാമയിൽ വീണ്ടും ഉണ്ണിലാൽ; ചിത്രീകരണം പുരോഗമിക്കുന്നു

0
സിദ്ധാർഥ് ഭരതൻ, വിജയരാഘവൻ, സജിൻ ചെറുകയിൽ, വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുവിന്റേതാണ്.

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘പാർട്ട്നേഴ്സ്’ ജൂൺ 28- ന്

0
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം  പാർട്ട്നേഴ്സ് ജൂൺ 28 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.

പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ഡിസംബർ 25 നു തിയ്യേറ്ററുകളിലേക്ക്

0
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭ ഡിസംബർ 25-നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മോഹൻലാലിന്റെ 65- മത് പിറന്നാൾ ആഘോഷത്തോടനുബന്ധിചച്ച്  പോസ്റ്റർ ഇതിന് മുൻപ്...