Sunday, September 6, 2026

ടിറ്റോ വിൽസൻ നായകനാകുന്നു; ‘സംഭവം ആരംഭം; ചിത്രത്തിന്റെ ടീസർ റിലീസായി

ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ യൂക്ലാബ് രാജൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ടിറ്റോ വിൽസൺ നായകനായി എത്തുന്ന ‘സംഭവം ആരംഭം’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ടീം വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് ഹസ്സനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഹെവി ഡോസ് എന്ന കഥാപാത്രമായാണ് ടിറ്റോ വിൽസൺ എത്തുന്നത്. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരുടെ ഏത് വിധേനെയും ഉപയോഗിക്കുന്ന രീതിയാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത.

മുരുകൻ മാർട്ടിൻ, മെക്സിക്കൻ അപാരതയുടെ ഡയറക്ടർ ടോം ഇമ്മട്ടി, ലിജോ അഗസ്റ്റിൻ, ഇസ്മയിൽ കാലിക്കറ്റ്, ചാർലി ജോ, രണദിവേ, ഉണ്ണികൃഷ്ണൻ, ഉമേഷ് ഉദയകുമാർ, പ്രശാന്ത് മുരളി, തുടങ്ങിയവരാണ്  പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രണ്ട് മണിക്കൂർ സിംഗിൾ ഷോട്ടിൽ ചിത്രീകരിച്ച് വേൾഡ് റെക്കോർഡ് നേടിയ ആദ്യ ചിത്രം ‘വിപ്ലവം ജയിക്കാനുള്ളതാണ്’  എന്ന ചിത്രത്തിന്റെയും ലോകത്തിലെ ആദ്യ തത്സമയ ഹ്രസ്വചിത്രമായ ‘വട്ടം’ എന്ന ചിത്രത്തിന്റെയും സംവിധായകനാണ് നിഷാദ് ഹസ്സൻ. ഛായാഗ്രഹണം റെജിൻ സാന്റോ, വരികൾ ഡിനു മോഹൻ, അസ്സി മൊയ്തു, നിഷാദ് ഹസ്സൻ,  സംഗീതം വിനായക് ശരത് ചന്ദ്രൻ, എഡിറ്റിങ് ജിതിൻ.

spot_img

Hot Topics

Related Articles

Also Read

സുരേഷ് ഗോപി- ബിജുമേനോന്‍ ചിത്രം ഗരുഡന്‍ നവംബറില്‍ തിയ്യേറ്ററുകളിലേക്ക്

0
മാജിക് ഫ്രൈംസിന്‍റെ ബാനറില്‍ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് മിഥുന്‍ മാനുവലിന്‍റെതാണ് തിരക്കഥ. അഞ്ചാം പാതിരയാണ് മിഥുന്‍ മുന്‍പ് തിരക്കഥ എഴുതി  ശ്രദ്ധേയമായ ചിത്രം. നവംബറില്‍ ഗരുഡന്‍ തിയ്യേറ്ററുകളിലേക്ക് എത്തും.

അർജുൻ അശോകൻ നായകനായി വീണ്ടും; ‘സുമതി വളവി’ന്റെ രണ്ടാംഭാഗം വരുന്നു

0
​അർജുൻ അശോകനെ നായകനാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 'സുമതി വളവ്' എന്ന ചിത്രത്തിൻ്റെ വിജയകരമായ രണ്ടാം ഭാഗമാണ് 'സുമതി വളവ് 2'. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ ഈ രണ്ടാം...

13- മലയാള സിനിമകള്‍ക്ക് തുടക്കം കുറിച്ച് ചിങ്ങം ഒന്ന്

0
ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിച്ച് 13 മലയാളം സിനിമകള്‍.

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാൻ ഉണ്ണി മുകുന്ദനും ജോഷിയും ഒന്നിക്കുന്നു; ആക്ഷൻ ചിത്രത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

0
ഉണ്ണിമുകുന്ദനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രം പണിപ്പുരയിൽ. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. തന്റെ ജന്മദിനത്തിലാണ് ജോഷി ഇക്കാര്യം പ്രഖ്യാപിച്ചത്. വേറിട്ട കഥാപാത്രമായി ഉണ്ണിമുകുന്ദനെ അവതരിപ്പിക്കുന്ന ഈ...

സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിദ്ധാര്‍ഥ് ശിവ ‘എന്നിവരു’മായി സെപ്തംബര്‍ 29- നു വരുന്നു

0
സിദ്ധാര്‍ഥ് ശിവ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ‘എന്നിവരു’ടെ ട്രൈലര്‍ പുറത്തിറങ്ങി. 2020 ല്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണിത്.