Sunday, September 6, 2026

ഷെയ്ൻ നിഗവും സാക്ഷിയും പ്രധാന കഥാപത്രങ്ങൾ; ഏപ്രിൽ 24-നു റിലീസിനൊരുങ്ങി ‘ഹാൽ’

ഷെയ്ൻ നിഗവും സാക്ഷി വൈദ്യയും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 24- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സംഗീതത്തിന് പ്രാധാന്യം നല്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഓർഡിനറി, തോപ്പിൽ ജോപ്പൻ, മധുര നാരങ്ങ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന ചിത്രമാണ് ‘ഹാൽ’.

നിഷാന്ത് സാഗർ, ജോയ് മാത്യു, ജോണി ആൻറണി, മധുപാൽ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.  ജെവിജേ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിംഗ് ആയിരുന്നു ഹാലിന്റെത്. ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിന് ശേഷം ഷെയ്ൻ അഭിനയിക്കുന്ന സിനിമയാണ് ഹാൽ. ജോണി ആൻറണി, മധുപാൽ, നിഷാന്ത് സാഗർ, ജോയ് മാത്യു, എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രമുഖ ബോളിവുഡ് ഗായകൻ ആത്തിഫ്ഫ് അസലം പാടാനായി  ചിത്രത്തിൽ എത്തുന്നു. ഒരു കംപ്ളീറ്റ് എന്റർടൈനർ മൂവിയായിരിക്കും ഹാൽ. സംഗീതം നിർവഹിക്കുന്നത് നന്ദഗോപൻ വി ആണ്. എഡിറ്റിങ് ആകാശ്, ക്യാമറ രവി ചന്ദ്രൻ.

spot_img

Hot Topics

Related Articles

Also Read

വിഷാദാര്‍ദ്രമീ കടല്‍പ്പാട്ടുകള്‍

0
മലയാള സിനിമയിലെ നിത്യഹരിതമായ നൂറുപാട്ടുകളിലൊന്ന് ബാലു കിരിയത്ത് എഴുതിയ ‘സ്വപ്നങ്ങളെ വീണുറങ്ങു’എന്ന ഗാനമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

മലയാള സിനിമയിലെ നിഷ്കളങ്ക ഗ്രാമീണതയും ആദാമിന്‍റെ മകൻ അബുവും

0
മലയാള സിനിമയിലേക്ക് നവീനമായ സംവിധാനശൈലിയുമായി കടന്നു വന്ന നവാഗത സംവിധായകനാണ് സലിം അഹമ്മദ്. അദ്ദേഹത്തിന്‍റെ ചലച്ചിത്ര ഭാഷയിൽ നിറഞ്ഞു നിന്ന കല സിനിമയിൽ പുതിയൊരു വഴിത്തിരിവായി. കഥയിലെ വ്യത്യസ്തത കൊണ്ടും ആഖ്യാന ശൈലി...

ഒറ്റ: റിലീസ് തീയതി പ്രഖ്യാപിച്ചു

0
ആസിഫ് അലിയെ നായകനാക്കി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും

ഒക്ടോബർ 24- നു ‘കനോലി ബാൻഡ് സെറ്റ്’ തിയ്യേറ്ററുകളിൽ പ്രദർശനത്തിന്

0
ഗൌതം രവീന്ദ്രൻ കഥ, തിരക്കഥ, സംവിധാനം, സംഭാഷണം ചെയ്യുന്ന ചിത്രം ‘കനോലി ബാൻഡ് സെറ്റ്’ ഒക്ടോബർ 24- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരാണു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി...

2024-  ഐ ഐ എഫ് എ തെന്നിന്ത്യൻ ചലച്ചിത്ര ആഘോഷം അബുദാബിയിൽ

0
2024- ലെ ഐ ഐ എഫ് എ തെന്നിന്ത്യൻ ചലച്ചിത്ര ആഘോഷം സെപ്തംബർ 6, 7 തീയ്യതികളിൽ അബുദാബിയിലെ യാസ് ഐലഡിൽ വെച്ച് നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, എന്നീ നാലുഭാഷകളിലെ സിനിമകൾ 2024 ജൂൺ 4 വരെ നോമിനേഷന് നൽകാം.