Sunday, September 6, 2026

2024-  ഐ ഐ എഫ് എ തെന്നിന്ത്യൻ ചലച്ചിത്ര ആഘോഷം അബുദാബിയിൽ

2024- ലെ ഐ ഐ എഫ് എ തെന്നിന്ത്യൻ ചലച്ചിത്ര ആഘോഷം സെപ്തംബർ 6, 7 തീയ്യതികളിൽ അബുദാബിയിലെ യാസ് ഐലഡിൽ വെച്ച് നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, എന്നീ നാലുഭാഷകളിലെ സിനിമകൾ 2024 ജൂൺ 4 വരെ നോമിനേഷന് നൽകാം. ഈ ഭാഷകളിലെ മികച്ച സിനിമകളെയും പ്രതിഭകളെയും ആദരിക്കുന്നതിനായി ടോളറൻസ് ആൻഡ് കൊ എക്സിസ്റ്റൻസ് മന്ത്രിയായ ശൈഖ് നഹ്യാൻ മബാരക് അൽ നഹ്യന്റെ  മേൽനോട്ടത്തിലാണ് ഐ ഐ എഫ് ഐ അവാർഡ് 2024 നടത്തുന്നത്. പ്രേക്ഷകർക്കായി ഈ ദൃശ്യവിരുന്നു ഒരുക്കുന്നത് അബുദാബിയിലെയും മിറാലിയിലെയും കൾച്ചറൽ ആൻഡ് ടൂറിസം വകുപ്പ് ആണ്. ഗ്രാൻഡ് ഓപ്പണിങ് ദിനത്തിൽ മലയാളത്തിലെയും  തമിഴിലെയും താരങ്ങളും അടുത്ത ദിവസം കന്നടയിലെയും തെലുങ്കിലെയും താരങ്ങളും അരങ്ങിലേക്കെത്തും. ഗ്ലോബൽ ടൂറിനുള്ള ടിക്കറ്റുകൾ പൊതുജനങ്ങൾക്ക്  ഇപ്പോൾ ലഭ്യമാണ്.

spot_img

Hot Topics

Related Articles

Also Read

മോഹൻലാൽ- സത്യൻഅന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വം’ പൂനെയിൽ ചിത്രീകരണം പുരോഗമിക്കുന്നു

0
മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെഷൂട്ടിങ് പൂനെയിൽ പുരോഗമിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ ഇതിനിടെ കേരളത്തിലെ ചിത്രീകരണം മുഴുവനായും പൂർത്തിയാക്കി. പൂനെയിലെ ചിത്രീകരണം ഏകദേശം...

ജെ സി ഡാനിയേല്‍ പുരസ്കാര നിറവില്‍ സംവിധായകന്‍ ടി വി ചന്ദ്രന്‍

0
എക്കാലത്തെയും സാമൂഹിക ജീര്‍ണ്ണതയും മനുഷ്യ ജീവിതങ്ങളിലെ അരാജകത്വവും നിറഞ്ഞ കഥാപാത്രങ്ങള്‍ നമ്മള്‍ തന്നെയായി മാറുന്നു. സമാന്തരസിനിമകളുടെ തുടര്‍ച്ച ടി വി ചന്ദ്രന്‍റെ സിനിമകളിലും പ്രകടമാണ്.

പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല, മഹേഷ് നാരായണന്‍

0
‘ഇതുവരെ ചെയ്തതില്‍ നിന്നു കുറച്ചൊന്നു മാറി ചെയ്ത സിനിമയാണ് അറിയിപ്പ്. ആ സിനിമ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം ഉണ്ട്. പലരാജ്യാന്തര മേളകളിലും തെരഞ്ഞെടുത്ത സിനിമയാണ്, പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല. സിനിമയില്‍ പങ്കാളികളായ എല്ലാവരോടും നന്ദി പറയുന്നു’.

ചിരിയുടെ പൂരം തീർക്കാൻ  ഫെബ്രുവരി 9-ന് ജി സി സി യിലേക്കും വരുന്നു ‘അയ്യർ ഇൻ അറേബ്യ’

0
കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നല്കുന്ന കോമഡി എന്റർടൈമെന്റ് മൂവി അയ്യർ ഇൻ അറേബ്യ ജി സി സിയിലേക്ക് ഫെബ്രുവരി 9 ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

പോക്കിരിരാജയ്ക്ക് ശേഷം പതിനഞ്ച് വർഷങ്ങൾക്കിപ്പുറം ഒന്നിച്ച്  പൃഥ്വിരാജും വൈശാഖും

0
 സുകുമാരനും ഹിറ്റ് മേക്കർ വൈശാഖും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ സിനിമ ഖലീഫയുടെ ചിത്രീകരണം ആരംഭിച്ചു. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ഈ ചിത്രത്തിൽ, പൃഥ്വിരാജ് ആമിർ അലി എന്ന,...