Sunday, September 6, 2026

‘മയ്യത്ത് റാപ്പുമായി’ ‘വടക്കൻ’ സിനിമ

ദുരൂഹത നിറഞ്ഞ ‘വടക്കൻ’ എന്ന സൂപ്പർ നാച്ചുറൽ  ഹൊറർ ചിത്രത്തിന്റെ ‘മയ്യത്ത് റാപ്പ്’ പുറത്തിറങ്ങി. ഈ പാട്ട് എഴുതി പാടിയിരിക്കുന്നത് എം. സി കൂപ്പറും  ഗ്രീഷ്മയുമാണ്. ഗ്രീഷ്മ ആദ്യമായി അഭിനയിക്കുകയും പാടുകയും ചെയ്ത പ്രത്യേകതകൂടി ഇതിനുണ്ട്. സജീദ് എ. യുടേതാണ് കഥയും സംവിധാനവും. ചിത്രത്തിൽ ശ്രുതി മേനോനും പ്രധാനകഥാപാത്രമായി എത്തുന്നു. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേഖലകളിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്ത ചിത്രമാണ് വടക്കൻ. ഒരു പാരാനോർമ്മൽ ഇൻവെസ്റ്റിഗേറ്ററായാണ് കിഷോർ എത്തുന്നത്. റസൂൽ പൂക്കുട്ടി, ബിജിപാൽ, കീക്കോ നകഹര, ഉണ്ണി, ആർ എന്നിവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.

ഫ്രാൻസിലെ റീംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വടക്കൻ ബെസ്റ്റ് ഫീച്ചർ ഫിലിം വിന്നർ കൂടിയായിരുന്നു. അമേരിക്കയിലെ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർ നാച്ചുറൽ ത്രില്ലർ ചിത്രമായും വടക്കൻ പ്രദർശിപ്പിക്കപ്പെട്ടു. കൂടാതെ മലയാള സിനിമയിൽ ആദ്യ ഓഡിയോ ലോഞ്ചിങ് ട്രയിലർ നടത്തി പരീക്ഷിച്ചതും ‘വടക്കൻ’ ആണ്. റസൂൽ പൂക്കുട്ടിയാണ് സൌണ്ട് ഡിസൈൻ നിർ വഹിച്ചിരിക്കുന്നത്.  മാല പാർവതി, ഗ്രീഷ്മ അലക്സ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, രവി വെങ്കിട്ടരാമൻ, മെറിൻ ഫിലിപ്, ഗാർഗി ആനന്ദൻ, കലേഷ് ആനന്ദൻ, സിറാജ് നാസർ, ആര്യൻ കത്തൂരിയ, രേവതി, തുടങ്ങി നിരവധി പേര് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര, തിരക്കഥ, സംഭാഷണം ഉണ്ണി. ആർ, സംഗീതം ബിജിപാൽ, ഗാനരചന ഷെല്ലെ.  

spot_img

Hot Topics

Related Articles

Also Read

ധ്യാൻ ശ്രീനിവാസൻ, അന്ന രേഷ്മ രാജൻ പ്രധാനവേഷത്തിൽ എത്തുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ ഉടൻ

0
പൂർണ്ണമായയും നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ വളരെക്കാലത്തിന്  ശേഷം നടത്തുന്ന പൂർവ്വവിദ്യാർഥി സംഗമവും അതിനോടനുബന്ധിച്ച് പ്രവാസകുടുംബത്തിലുണ്ടാകുന്ന അസ്വസ്ഥതക ളുമാണ് ചിത്രത്തിന്റെ കഥാതന്തു.

സണ്ണി വെയ്നും സൈജു കുറുപ്പും പ്രധാനവേഷത്തിൽ; ചിത്രത്തിന്റെ പോസ്റ്റർ റിലീസായി

0
സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ‘റിട്ടൺ ആൻഡ് ഡയറക്ട്ഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസായി. മെയ്- 16 നു ചിത്രം  തിയ്യേറ്ററുകളിലേക്ക്...

അനൌൺസ്മെന്റ് പോസ്റ്ററുമായി ഫാന്റസി ഹൊറർ ചിത്രം ‘ഗു’; മെയ് 17-ന് റിലീസ്

0
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ അനൌൺസ്മെന്റ് പോസ്റ്റർ റിലീസായി. മെയ് പതിനേഴിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിലീസ് തീയതി പ്രഖ്യാപിച്ചു

0
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം’ ഫെബ്രുവരി 23- ന് തിയ്യേറ്ററുകളിൽ എത്തും.

പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല, മഹേഷ് നാരായണന്‍

0
‘ഇതുവരെ ചെയ്തതില്‍ നിന്നു കുറച്ചൊന്നു മാറി ചെയ്ത സിനിമയാണ് അറിയിപ്പ്. ആ സിനിമ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം ഉണ്ട്. പലരാജ്യാന്തര മേളകളിലും തെരഞ്ഞെടുത്ത സിനിമയാണ്, പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല. സിനിമയില്‍ പങ്കാളികളായ എല്ലാവരോടും നന്ദി പറയുന്നു’.