പ്രഥമ ഇന്നസെന്റ് പുരസ്കാരം ഇടവേളബാബുവിന്. കലാമേഖലയിലെ ഇടവേള ബാബുവിന്റെ സംഭാവനകളെ മുൻനിർത്തി നല്കിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയും നടനുമാണ് ഇദ്ദേഹം. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്നസെന്റ് സ്മൃതി സംഗമവും പുരസ്കാര സമർപ്പണവും നല്കി മന്ത്രി ആർ. ബിന്ദു ഉത്ഘാടനം ചെയ്തു സംസാരിച്ചു. നഗരസഭ മുൻ ചെയർപേഴ്സൺ സോണിയാ ഗിരി അദ്യക്ഷത വഹിച്ചു. ഇരിങ്ങാലകുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണവും അഡ്വ: തോമസ് ഉണ്ണിയാടൻ അനുസ്മരണ പ്രഭാഷണവും നടത്തി. ജനറൽ കൺവീനർ ഷാജൻ ചക്കാലക്കൽ, ലെജെൻറ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡെന്റ് ലിയോ താണിശ്ശേരിക്കാരൻ, ജൂനിയർ ഇന്നസെന്റ് തുടങ്ങിയവർ സംസാരിച്ചു.
Also Read
‘തീപ്പൊരി ബെന്നി’യില്‍ നായകനായി അര്‍ജുന്‍ അശോകന്‍; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ റിലീസ്
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മ്മിച്ച് അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രം തീപ്പൊരി ബെന്നിയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.
മലയാളത്തിന് അഭിമാന നിമിഷം; 2023- ലെ ദാദാ സാഹേബ് പുരസ്കാരം മോഹൻലാലിന്
ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സമഗ്രസംഭവനയ്ക്കാണ് പുരസ്കാരം. മലയാളത്തിൽ 2004- ൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. പുരസ്കാരം...
പേടിപ്പെടുത്തുന്ന കിടിലൻ ട്രയിലറുമായി ‘ചിത്തിനി’
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ പേടിപ്പെടുത്തുന്ന ട്രയിലർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് സംവിധാനം ചെയ്യുന്നത്.
അമേരിക്കൻ മലയാളി ചലച്ചിത്ര നിർമ്മാണ കമ്പനി ‘നല്ല പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യ ചിത്രം ‘എ പാൻ ഇന്ത്യൻ സ്റ്റോറി’യുടെ...
വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എ പാനൽ ഇന്ത്യൻ സ്റ്റോറി’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘കള്ളം’
അനൂറാം സംവിധാനത്തിൽ ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി കാമിയോ എന്റർടൈമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും ചിത്രം ‘കള്ളം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആദിൽ ഇബ്രാഹിം, നന്ദന രാജൻ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു....







