Sunday, September 6, 2026

‘പൊറാട്ട് നാടക’ത്തിനു ക്ലീൻ യു സർട്ടിഫിക്കറ്റ്

അന്തരിച്ച സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിന് ക്ലീൻ യു സെർട്ടിഫിക്കറ്റ്. ഈ മാസം 18 ന് ആണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വര്ഷം ഓഗസ്ത് 8 ന് ആയിരുന്നു പ്രിയ സംവിധായകൻ സിദ്ദിഖ്  നമ്മെ വിട്ടുപിരിഞ്ഞത്. എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പും ധർമ്മജൻ ബോൾഗാട്ടിയും മണിക്കുട്ടി എന്നു പേരായ ഒരു പശുവുമാണ് എത്തുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലായി 30 ദിവസത്തിനുള്ളിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

വിജയൻ പള്ളിക്കരയാണ് ചിത്രത്തിന്റെ നിർമ്മാണം. നൌഷാദ് സാഫ്രോണാണ് ചിത്രത്തിന്റെ സംവിധാനം. സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, രമേശ് പിഷാരടി, രാഹുൽ മാധവ്, സുനിൽ സുഖദ, ഷുക്കൂർ വക്കീൽ, നിർമ്മൽ പാലാഴി, സൂരജ് തേലക്കാട്ട്, ചിത്ര ഷേണായി, ഐശ്വര്യ മിഥുൻ, ബാബു അന്നൂർ, ഗീതി സംഗീത, ജിജിന രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സുനീഷ് വാരനാട് ആണ് തിരക്കഥ. ഛായാഗ്രഹണം നൌഷാദ് ഷെരീഫ്,

spot_img

Hot Topics

Related Articles

Also Read

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

0
പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72- വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ച് മെയ് ഒന്നിന് ആയിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.

‘റാണി’യില്‍ ഒന്നിച്ച് ബിജു സോപാനവും ശിവാനിയും; ചിത്രം തിയ്യേറ്ററിലേക്ക്

0
ഫ്ലവേഴ്സിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയില്‍ അച്ഛനും മകളുമായി തകര്‍ത്തഭിനയിച്ച ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഫാമിലി എന്‍റര്ടൈമെന്‍റ് ചിത്രം ‘റാണി’ തിയ്യേറ്ററുകളിലേക്ക്.

മലയാളത്തിലെ നാഗവല്ലിയായി ‘ചന്ദ്രമുഖി 2‘ ല്‍ കങ്കണ- ട്രെയിലര്‍ പുറത്ത്

0
മലയാള സിനിമ കയ്യൊപ്പ് ചാര്‍ത്തിയ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്‍റെ തമിഴ് പതിപ്പ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2 വില്‍ നാഗവല്ലിയായി കങ്കണ റണൌട്ട് എത്തുന്നു

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പുഷ്പകവിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

തമിഴ് നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ മരിച്ച നിലയില്‍

0
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീര( 16) തൂങ്ങി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി ടിടികെ റോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.