Sunday, September 6, 2026

നവ്യനായരും സൌബിനും കേന്ദ്രകഥാപാത്രങ്ങൾ; ചിത്രീകരണം പൂർത്തിയാക്കി ‘പാതിരാത്രി’

മമ്മൂട്ടിയെയും പാർവതിയെയും പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ‘പുഴു’ എന്ന ചിത്രത്തിന് ശേഷം നവ്യനായരെയും സൌബിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ യുടെ ചിത്രീകരണം പൂർത്തിയായി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ ആണ് നിർമ്മാണം. നവ്യ നായർ നായികയായി എത്തിയ ‘ഒരുത്തീ’ ആണ് ബെൻസി പ്രൊഡക്ഷൻസിന്റെ ഒടുവിലത്തെ ചിത്രം.

രാത്രി ഡ്യൂട്ടിയിലെ രണ്ട് പോലീസുകാരും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ്  പ്രമേയം. ഇലവീഴാ പൂഞ്ചിറയ്ക്ക് ശേഷം ഷാജി മാറാടിന്റെതാണു തിരക്കഥ. ചടങ്ങിൽ ചിത്രത്തിന്റെ ടൈറ്റിൽ സൌബിനും നവ്യനായരും ചേർന്ന് റിലീസ് ചെയ്തു. നവ്യനായരുടെ മാതാപിതാക്ളായ രാജുവും വീണയുമാണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. സംവിധായകൻ ഷാഹി കബീറും തിരക്കഥകൃത്ത് ഷാജി മാറാടും ചേർന്ന് റത്തീനയ്ക്ക് തിരക്കഥ കൈമാറി. സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ആൻ അഗസ്റ്റിൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രഹണം ഷൈനാദ്ജലാൽ, സംഗീതം ജേക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

‘മച്ചാന്റെ മാലാഖ’യിൽ സൌബിനും നമിതപ്രമോദും പ്രധാന വേഷത്തിൽ

0
അബ്ബാo മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസായത്.

ശ്രീനാഥ് ഭാസി പ്രധാനകഥാപാത്രമായെത്തുന്ന ‘ആസാദി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീനാഥ് ഭാസി, വാണി വിശ്വനാഥ്, ലാൽ,...

ജയറാമും കാളിദാസും വീണ്ടും ഒറ്റ ഫ്രയിമിൽ; ടൈറ്റിൽ പോസ്റ്ററുമായി ‘ആശകൾ ആയിരം’

0
മലയാള സിനിമ പ്രേമികളെ കുടുംബ ചിത്രങ്ങളിലൂടെ ഹരം കൊള്ളിച്ച നടൻ ജയറാമും മകൻ കാളിദാസും വീണ്ടും സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നു. ജി പ്രജിത്ത് ആണ് സംവിധാനം ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഒരു വടക്കൻ...

69- മത് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി സിനിമാലോകം

0
69- മത് ദേശീയ പുരസ്കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്നു. രാഷ്ട്രപതി ദ്രൌപദി മൂര്‍മുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മ്മയായി ദുല്‍ഖര്‍; വെബ്‌സീരീസ്  ട്രെയിലര്‍ റിലീസ് ചെയ്തു

0
ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മ്മയായി ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കോമഡി ക്രൈം ത്രില്ലര്‍  വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ് സി’ന്‍റെ ട്രൈലര്‍ റിലീസ് ചെയ്തു.