Sunday, September 6, 2026

‘ഒരു കട്ടിൽ ഒരു മുറി’ ടീസർ പുറത്ത്

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൂർണ്ണിമ ഇന്ദ്രജിത്ത് അക്കാമ്മ എന്ന കഥാപാത്രമായും പ്രിയംവദ മധു മിയ എന്ന കഥാപാത്രമായും ആണ് എത്തുന്നത്. ഹക്കീം ഷാ ആണ് ചിത്രത്തിലെ നായകൻ. മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്ന ചിത്രം ഒരു കട്ടിൽ ഒരു മുറി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരു കട്ടിൽ ഒരു മുറി  റൊമാന്റിക് കോമഡി ത്രില്ലറാണ്.

 നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്. സപ്ത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യ ഫിലിംസ് എന്നിവരാണ് നിർമ്മാണം. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ഉണ്ണിരാജ, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, മനോഹരി ജോയ്, അസീസ് നെടുമങ്ങാട്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപത്രങ്ങളായി എത്തുന്നത്. സംഗീതം ഹിഷാം അബ്ദുൽ വഹാബ്, ഛായാഗ്രഹണം എൽദോസ് നിരപ്പിൽ, എഡിറ്റിങ് മനോജ് ശി എസ്.

spot_img

Hot Topics

Related Articles

Also Read

‘ദൃശ്യം’ പരമ്പരയുടെ ‘ദൃശ്യം 3’ ക്ലൈമാക്സ് പൂർത്തിയാക്കിയെന്ന് സംവിധായകൻ ജിത്തു ജോസഫ്

0
ദൃശ്യം 3 ഉടൻ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുമെന്ന് സംവിധായകൻ ജിത്തു ജോസഫ്. മോഹൻലാലിനെ നായകനാക്കിയ ദൃശ്യം ഒന്നും ദൃശ്യം രണ്ടും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടികൾ നേടിയ ചിത്രങ്ങളാണ്. ദീർഹസ്യം 3 യും അത്തരം...

‘വിശേഷം’ ടീമിന്റെ അടുത്ത ചിത്രം ‘വണ്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ആനന്ദ് മധുസൂദനന്റെ തിരക്കഥയിൽ സൂരജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘വിശേഷം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം ഈ ടീം ഒന്നിച്ച് നിർമ്മിക്കുന്ന ചിത്രമാണ്...

മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യ തെലുങ്കുനടനായി അല്ലു അര്‍ജുന്‍

0
തെലുഗു സിനിമയില്‍ ചരിത്രത്തിലാദ്യമായി അല്ലു അര്‍ജുന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊണ്ട് തുടക്കം കുറിച്ചു എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.

ആനന്ദ് ഏകർഷിയുടെ ആട്ടം; ട്രയിലർ റിലീസ്

0
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയ് നിർമ്മിച്ച് നവാഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ‘ആട്ട’ത്തിന്റെ ട്രയിലർ റിലീസായി. ചേംബർ ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രമാണ് ആട്ടം.

‘തോല്‍വിയെ ആഘോഷമാക്കി മാറ്റുക’ പോസറ്റീവ് സന്ദേശവുമായി ‘തോല്‍വി എഫ് സി’യിലെ  ആദ്യ ഗാനം പുറത്ത്

0
‘ഇവിടെയോന്നിനും ഇല്ല മാറ്റം’ എന്ന തോല്‍വി എഫ് സിയിലെ ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു.