“എന്‍റെ അടുത്ത സിനിമയ്ക്കായി ഞാന്‍ ശ്രീനിക്കൊപ്പം ഇരിക്കുന്നു”, അനൂപ് സത്യനോട് സത്യന്‍ അന്തിക്കാട് പറഞ്ഞ ഈ വാക്കുകളും ഇരു കുടുംബങ്ങളും ഒന്നിച്ചിരുന്നുള്ള ചിത്രവും അനൂപ് സത്യന്‍ ഫേസ് ബുക്കില്‍ പങ്ക് വച്ചു. സത്യന്‍ അന്തിക്കാടിന്‍റെ ഭാര്യ നിമ്മിയെയും ശ്രീനിവസന്‍റെ ഭാര്യ വിമലയെയും ചിത്രത്തില്‍ കാണാം. സത്യന്‍ അന്തിക്കാടിന്‍റെ അന്തിക്കാടുള്ള വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.1986- ല്‍ പുറത്തിറങ്ങിയ ടി പി ബാലഗോപാലന്‍ എം എ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സ്വന്തമായി. നാടോടിക്കാറ്റ്, പട്ടണത്തില്‍ പ്രവേശം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, മകള്‍, ഞാന്‍ പ്രകാശനാണ്, തുടങ്ങിയവ ഉദാഹരണങ്ങള്‍. ഞാന്‍ പ്രകാശനാണ് എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചിട്ടുള്ളത്.
Also Read
കഥ, തിരക്കഥ, സംവിധാനം- അരവിന്ദന്‍ നെല്ലുവായ്; ‘തല്‍സമയം’ റിലീസിന്
നെല്ലുവായ് ഗ്രാമത്തിന്‍റെ കഥപറയുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം അരവിന്ദന്‍ നെല്ലുവായ് നിര്‍വഹിക്കുന്നു. പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്‍റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയിരുന്നു അരവിന്ദന്‍ നെല്ലുവായ്.
നാളെ മുതൽ തിയ്യേറ്ററുകളിൽ ക്യാമ്പസ് കഥയുടെ ‘താൾ’ തുറക്കുന്നു
തന്റെ ക്യാമ്പസ് ജീവിതത്തിൽ നടന്ന സംഭവകഥകളെ മുൻനിർത്തി മാധ്യമ പ്രവർത്തകനായ ഡോ: ജി കിഷോർ തിരക്കഥ എഴുതി നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘താൾ’ നാളെ മുതൽ തിയ്യേറ്ററുകളിലേക്ക് എത്തുന്നു.
ഏപ്രിൽ 10- നു എത്തുന്നു ‘മരണമാസ്സ്’
സുരേഷ് കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ 10- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. ഹാസ്യത്തിന് കൂടുതൽ...
പൃഥ്വിരാജ്- പാർവതി കോംബോ വീണ്ടും; ‘നോബഡി’യുടെ ചിത്രീകരണം ആരംഭിച്ചു
പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘നോബഡി’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. മമ്മൂട്ടി നായകനായ റോഷാക്ക് എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ...
‘ഭഭബ’ പോസ്റ്റർ പുറത്ത്
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭഭബ’യുടെ പോസ്റ്റർ പുതുവർഷത്തോടനുബന്ധിച്ച് റിലീസായി. ദിലീപ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി...







