Sunday, September 6, 2026

ഓര്‍ത്തോര്‍ത്തു ചിരിക്കുവാന്‍ ‘മിന്നല്‍’ പോലെ ബേസില്‍ സിനിമകള്‍

പുതിയ മലയാളസിനിമയ്ക്കു സുപരിചിതനാണ് ബേസില്‍ ജോസഫ്. സംവിധായകനായും അഭിനേതാവായും ഒരു പോലെ അദ്ദേഹം സിനിമാ ഇന്‍ഡ്രസ്ട്രിയില്‍ നിറഞ്ഞു നിൽക്കുന്നു. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ ‘മിന്നല്‍ മുരളി’യുടെ സംവിധായകന്‍. സമീപകാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമകള്‍ നിര്‍മ്മിച്ചും കഥാപാത്രമായും ബേസില്‍ ജോസഫ് തൊണ്ണൂറുകളിലെ ശ്രീനിവാസന്‍ സിനിമകളെയും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടായ ഈ കാലത്ത് ഫാന്‍റസികളും ഇതിഹാസങ്ങളും അമാനുഷികവും അമൂര്‍ത്തവുമായ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളെയും വിശ്വസനീയമാം വിധത്തില്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുന്നത് വലിയ വെല്ലുവിളിയും അതിനെ അതിജീവിക്കുന്നത് നേട്ടവുമാണ്. ‘മിന്നല്‍ മുരളി’ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തെ വെച്ചു കൊണ്ട് വിശ്വസനീയമാം വിധത്തില്‍ വിജയകരമാക്കിയ ബേസില്‍ വളരെ പെട്ടെന്നു തന്നെ സംവിധാന പട്ടികയില്‍ ഇടം പിടിക്കുകയായിരുന്നു. “ഒരു പ്രൊജക്റ്റായിട്ടാണ് ഓരോ സിനിമയെയും നമ്മള്‍ കാണുക. പക്ഷേ, ‘മിന്നല്‍ മുരളി’യെ സംബന്ധിച്ചിടത്തോളം ഞാന്‍ എന്‍റെ അറുപതാമത്തെ വയസ്സിലും ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. ഒരു പ്രൊജക്റ്റായ സിനിമ എന്നതിനപ്പുറം ഇമോഷനാണ്” എന്നു ബേസില്‍ സിനിമയെക്കുറിച്ച് അഭിമുഖത്തില്‍ പറയുന്നു.

മലയാളികളെ ഏറെ ചിരിപ്പിച്ച മറ്റൊരു ബേസില്‍ ചിത്രമായിരുന്നു ‘കുഞ്ഞിരാമായണം’. 2015 ൽ ബേസില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു കുഞ്ഞിരാമായണം. തീ പാറും തമാശകളുടെ രണ്ട് രാജാക്കന്മാര്‍ ഒന്നു ചേര്‍ന്ന സിനിമയായിരുന്നു കുഞ്ഞിരാമായണം. ബേസിലും വിനീത് ശ്രീനിവാസനും പിന്നെ ധ്യാന്‍ ശ്രീനിവാസനും. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മഭാവത്തില്‍ ചിത്രീകരിച്ച ഈ സിനിമ കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു.

മിന്നല്‍ മുരളിയാണ് ബേസില്‍ ജോസഫ് എന്ന സംവിധായകന് കരിയറില്‍ ഒരു ബ്രേക്ക് നല്‍കുന്നത്. “ഈ സിനിമയോട് പ്രവര്‍ത്തിച്ച എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ സിനിമയുടെ ഭാഗമായി വന്ന എല്ലാവരും തന്നെ ഈ ചിത്രം നന്നായി വരണമെന്ന് തുടക്കം മുതലേ എനിക് തോന്നിയിട്ടുണ്ട്. ഓരോ വിഭാഗത്തിലുള്ള ആളുകളും ഇതൊന്നു നന്നായി കാണണം എന്ന ആഗ്രഹത്തോടെയാണ് ജോലി ചെയ്തത്. അത് ഈ സിനിമയോടുള്ള ഇഷ്ടം കൊണ്ടാണോ, ക്രൂവിനോടുള്ള ഇഷ്ടം കൊണ്ടാണോ അതോ സിനിമയുടെ പ്രത്യേകത കൊണ്ടാണോ എന്നറിയില്ല”. മിന്നല്‍ മുരളി നല്കിയ ജനപ്രിയതയെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ് ബേസില്‍ ജോസഫ്.

മലയാള സിനിമ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന പുതുമുഖ സംവിധായകനാണ് ബേസില്‍ ജോസഫ്. സംവിധായകനായും അഭിനേതാവായും തിരക്കഥാകൃത്തായും മലയാള സിനിമയും ബേസില്‍ തരംഗം ഇന്ന് സജീവമാണ്. സിനിമയിലേക്ക് വരും മുന്‍പെ നിരവധി ഹ്രസ്വസിനിമകള്‍ക്ക് വേണ്ടി സംവിധായകനായും തിരക്കഥാകൃത്തായും അഭിനേതാവുമായി എത്തി. തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. ഓര്‍ത്തോര്‍ത്തു ചിരിക്കുവാന്‍ ആസ്വദിക്കുവാന്‍ ബേസില്‍ സിനിമകളെ മലയാളി പ്രേക്ഷകര്‍ എന്നും കാത്തിരിക്കുന്നതിനുള്ള ഉദാഹരണങ്ങളാണ് മിന്നല്‍ മുരളിയടക്കമുള്ള സിനിമകള്‍.

spot_img

Hot Topics

Related Articles

Also Read

അത്രമാത്രം ആത്മബന്ധമുള്ള വ്യക്തി; സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ്

0
"ജീവിതത്തിൽ മദ്യപിക്കുകയോ സി​ഗരറ്റ് വലിക്കുകയോ ചെയ്യാത്ത ആളായിരുന്നു. കരൾ മാറ്റിവെച്ചാൽ മതി, അത് ആ ആശുപത്രിയിൽത്തന്നെ ചെയ്യാം. ബാക്കി എല്ലാം ഓ.കെ ആണ് എന്നുപറഞ്ഞിരിക്കുമ്പോഴാണ് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം സംഭവിക്കുന്നത്.

വിടപറഞ്ഞ സംവിധായകൻ സിദ്ദിഖിന്റെ പുതിയ ചിത്രം ‘പൊറാട്ട് നാടകം’; ഓഗസ്ത് 9- ന് തിയ്യേറ്ററുകളിലേക്ക്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ഓഗസ്ത് 9 -ന് തിയ്യേറ്ററുകളിൽ പ്രദര്ശനത്തിന് എത്തുന്നു. കഴിഞ്ഞ വര്ഷം ഓഗസ്ത് 8 ന് ആയിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. എമിറേറ്റ്സ് പ്രൊഡക്ഷൻസും...

വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക്; ആവേശത്തോടെ സിനിമാ പ്രേമികൾ

0
നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ഇനി സിനിമയിലേക്ക്. അച്ഛന്റെയും സഹോദരന്റെയും പാതയിലൂടെ സിനിമയിലേക്ക് ആദ്യ ചുവടു വയ്ക്കുവാനൊരുങ്ങുകയാണ് വിസ്മയ. ‘തുടക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് ആന്റണിയാണ് ചിത്രം സംവിധാനംചെയ്യുന്നത്. ചിത്രത്തിന്റെ...

പുതുമുഖങ്ങളുമായി എത്തുന്ന ‘സമാധാന പുസ്തകം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിച്ച് രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ‘സമാധാന പുസ്തകം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ പുറത്തിറങ്ങി.

ഷെയ്ൻ നിഗവും സണ്ണി വെയ്നും പ്രധാന കഥാപാത്രമായി എത്തുന്ന വേലയുടെ പ്രീ ടീസർ പുറത്ത്

0
ഷെയ്ൻ നിഗവും സണ്ണി വെയ്നും പോലീസ് വേഷത്തിലെത്തുന്ന വേലയുടെ പ്രീ ടീസർ പുറത്ത്. നവംബർ 10-ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. നവാഗതനായ ഷ്യം ശശിയാണ് ചിത്രത്തിന്റെ സംവിധാനം.