Sunday, June 7, 2026

‘എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനം ‘- മോഹന്‍ലാല്‍

53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അഭിനന്ദനങ്ങളുമായി നടന്‍ മോഹന്‍ലാല്‍. മമ്മൂട്ടിയുടെ മികച്ച നടനുള്ള പുരസ്കാരത്തിന് ‘എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനം’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. കൂടാതെ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടിയ കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വിന്‍സി അലോഷ്യസിനും താരം അഭിനന്ദനങ്ങള്‍ കുറിച്ചു. ‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികള്‍ക്ക് അഭിനന്ദങ്ങള്‍. മമ്മൂട്ടി,- എന്‍റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്നേഹവും അഭിന്ദനങ്ങളും’ എന്നാണ് മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

154- ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിന് എത്തിയത്. അതില്‍ അവസാന റൌണ്ടില്‍ എത്തിയത് മുപ്പതു സിനിമകളാണ്. മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് കുഞ്ചാക്കോ ബോബന് ലഭിച്ചിട്ടുള്ളത്. അപ്പന്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ അലന്‍സിയറും മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടി. ‘ന്ന താന്‍ കേസ് കൊട്’  എന്ന ചിത്രം മികച്ച തിരക്കഥാകൃത്തിന് ഉള്‍പ്പെടെ ഏഴു പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. 

മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് പി പി കുഞ്ഞികൃഷ്ണനും (ന്ന താന്‍ കേസ് കൊട്), സ്വഭാവനടിക്കുള്ള പുരസ്കാരം ദേവി വര്‍മ്മയും (സൌദി വെള്ളക്ക), നേടി. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ‘അറിയിപ്പ്’ എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണനെയാണ്. മികച്ച ചിത്രമായി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്ക’വും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരമായി വഴക്ക് എന്ന ചിത്രത്തിലൂടെ തന്‍മയ സോളിനെയും (പെണ്‍), ‘പല്ലൊട്ടി 90കിഡ്സ്’  എന്ന ചിത്രത്തിലൂടെ മാസ്റ്റര്‍ ഡാവിഞ്ചിയെയും (ആണ്‍) തിരഞ്ഞെടുത്തു. മികച്ച ഗായികയായി മൃദുല വാര്യരും (പത്തൊന്‍പതാം നൂറ്റാണ്ട്), മികച്ച ഗാനരചയിതാവായി റഫീക് അഹമ്മദിനെയും (ന്ന താന്‍ കേസ് കൊട്),  മികച്ച ഗായകനായി കബില്‍ കബിലനും മികച്ച സംഗീത സംവിധായകനായി എം ജയചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.

ജനപ്രിയ ചിത്രമായും കലാമൂല്യമുള്ള സിനിമയായും തെരഞ്ഞെടുത്തത് രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്ന താന്‍ കേസ് കൊട് ‘ എന്ന ചിത്രമാണ്. മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ‘പല്ലൊട്ടി 90കിഡ്സ്’ ആണ്.  മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് സി എസ് വെങ്കിടേശന്‍ അര്‍ഹനായി (സിനിമ ഭാവന ദേശങ്ങള്‍). മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം ലഭിച്ചതു ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിലൂടെ ഷാഹി കബീറിനാണ്. മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പരാമര്‍ശം എസ് വിശ്വജിത്തിനും (ഇടവരമ്പ്), രാരീഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും ) അര്‍ഹമായി.

മികച്ച രണ്ടാമത്തെ ചിത്രം ‘അടിത്തട്ട്’ , ചിത്രസംയോജകന്‍ നിഷാദ് യൂസഫ് ( തല്ലുമാല), മികച്ച കഥാകൃത്ത് കെ എം കമല്‍ (പട), മികച്ച തിരക്കഥകൃത്ത് രതീഷ് പൊതുവാള്‍ ( ന്ന താന്‍ കേസ് കൊട്), മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ ഡോണ്‍ വിന്‍സെന്‍റ് (ന്ന താന്‍ കേസ് കൊട്), മികച്ച കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ ( ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെല്‍വരാജ് (വഴക്ക്), ട്രാന്‍സ് ജെന്‍ഡര്‍  വിഭാഗത്തെ പ്രത്യേക അവാര്‍ഡ് ശ്രുതി ശരണ്യം ( ബി 32 മുതല്‍ 44 വരെ), മികച്ച നൃത്ത സംവിധാനം ഷോബി പോള്‍ രാജ് ( തല്ലുമാല), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പൌളി വില്‍സണ്‍ (സൌദി വെള്ളക്ക), ഷോബി തിലകന്‍ (പത്തൊന്‍പതാംനൂറ്റാണ്ട്), മികച്ച വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷണന്‍ ( സൌദി വെള്ളക്ക), മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് (റോനക്സ് സേവ്യര്‍( ഭീഷ്മപര്‍വ്വം), മികച്ച സിങ്ക് സൌണ്ട് പി വി വൈശാഖ്( അറിയിപ്പ്), മികച്ച ശബ്ദ മിശ്രണം വിപിന്‍ നായര്‍ (ന്ന താന്‍ കേസ് കൊട്), മികച്ച ശബ്ദ രൂപകല്‍പന അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ), മികച്ച ചലച്ചിത്ര ലേഖനം സാബു നവാസിന്‍റെ ‘പുന:സ്ഥാപനം എന്ന നവീന്ദ്രജാലം’ നേടി. സമാന്തരസിനിമയുടെ വക്താവായ ഗൌതം ഘോഷ് അദ്ധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൌതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൌണ്ട് ഡിസൈനര്‍ ഡി. യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി, എന്നിവരാണ് അംഗങ്ങള്‍. 

spot_img

Hot Topics

Related Articles

Also Read

ആവേശമായി ‘പെരുമാനി’ തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നു

0
മെയ് 10 ന് തിയ്യേറ്ററുകളിൽ എത്തിയ ‘പെരുമാനി’ ഗംഭീര പ്രദർശനം തുടരുന്നു. പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  ‘പെരുമാനി.’

‘ചുവരില്ലാതെ ചായങ്ങളില്ലാതെ…’ഭാവചന്ദ്രോദയം ഈ ഭാവഗായകൻ

0
“മഞ്ഞലയിൽ മുങ്ങിത്തോർത്തി”എന്ന ഒറ്റ ഗാനം കൊണ്ടാണ് പി ജയചന്ദ്രൻ എന്ന ഭാവഗായകൻ മലയാള സംഗീത ലോകത്ത് പ്രിയങ്കരനാകുന്നത്. ’കുഞ്ഞാലി മരയ്ക്കാർ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും പുറത്തിറങ്ങിയത് പി ഭാസ്കരൻ മാഷ് എഴുതി ജി ദേവരാജൻ മാസ്റ്റർ ഈണമിട്ട“മഞ്ഞലയി ൽ മുങ്ങിത്തോർത്തി “എന്ന പാട്ടു പാടിയ ‘കളിത്തോഴൻ’എന്ന ചിത്രമായിരുന്നു.

യു എ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ചാവേര്‍; ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചാവേര്‍ എന ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

അനീഷ് അൻവർ ചിത്രം ‘രാസ്ത’ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

0
അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ചിത്രഭാരതി (ഇന്ത്യൻ) വിഭാഗത്തിൽ ഒഫീഷ്യൽ സെലെകഷൻ നേടി. ഒമാനിൽ ചിത്രീകരിച്ച ഈ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡൻറ്സ്’ പോസ്റ്റർ പുറത്ത്

0
നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡൻറ്സ്’ പോസ്റ്റർ പുറത്ത്.  ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം 2019- ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ ആണ്. ഇരുവരും...