Saturday, September 5, 2026

‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ ട്രയിലർ പുറത്ത്

ജൂലൈ 17-നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. സുരേഷ് ഗോപി നായകനായി എത്തുന്ന ഈ ചിത്രം  എഴുതി സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ നാരായണൻ ആണ്. ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. കാർത്തിക് ക്രിയേഷൻസ്, കോസ്മോസ് എന്റർടയിമെന്റ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള, മേധ പല്ലവി, അസ്കർ അലി, വൈഷ്ണവി രാജ്, ബാലാജി ശർമ്മ, കോട്ടയം രമേഷ്, ദിലീപ്, രതീഷ് കൃഷ്ണ, ബൈജു സന്തോഷ്, രജിത് മേനോൻ, ജൈവിഷ്ണു, ശഫീർഖാൻ, മഞ്ജുശ്രീ നായർ, ജോസ് ഷോണാർദ്രി, ജോയ് മാത്യു, മാധവ് സുരേഷ് ഗോപി, നിസ്തർ സേട്ട്, അഭിലാഷ് രവീന്ദ്രൻ,  എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ 253-മത് ചിത്രമാണ് ‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം തിയ്യേറ്ററുകളിൽ എത്തും. ഛായാഗ്രഹണം രണദിവെ, എഡിറ്റിങ് സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം ജിബ്രാൻ, സംഗീതം ഗിരീഷ് നാരായണൻ.

spot_img

Hot Topics

Related Articles

Also Read

ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

0
ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ നിന്നും വഴുതി വീണായിരുന്നു അന്ത്യം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമീര്‍ഖാനൊപ്പം ലൈബ്രേറിയന്‍ ഡൂബ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

ഏപ്രിൽ 10- നു എത്തുന്നു ‘മരണമാസ്സ്’

0
സുരേഷ് കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ 10- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. ഹാസ്യത്തിന് കൂടുതൽ...

‘വിശേഷം’ ടീമിന്റെ അടുത്ത ചിത്രം ‘വണ്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ആനന്ദ് മധുസൂദനന്റെ തിരക്കഥയിൽ സൂരജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘വിശേഷം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം ഈ ടീം ഒന്നിച്ച് നിർമ്മിക്കുന്ന ചിത്രമാണ്...

‘ദൃശ്യം’ പരമ്പരയുടെ ‘ദൃശ്യം 3’ ക്ലൈമാക്സ് പൂർത്തിയാക്കിയെന്ന് സംവിധായകൻ ജിത്തു ജോസഫ്

0
ദൃശ്യം 3 ഉടൻ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുമെന്ന് സംവിധായകൻ ജിത്തു ജോസഫ്. മോഹൻലാലിനെ നായകനാക്കിയ ദൃശ്യം ഒന്നും ദൃശ്യം രണ്ടും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടികൾ നേടിയ ചിത്രങ്ങളാണ്. ദീർഹസ്യം 3 യും അത്തരം...

ടൊവിനോ ചിത്രം ‘നടികർ’ മെയ് മൂന്നിന് പ്രേക്ഷകരിലേക്ക്

0
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ‘നടികർ’ മെയ് മൂന്നിന് തിയ്യേറ്ററിലേക്ക് എത്തും. ഭാവനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബാല എന്ന പ്രധാന കഥാപാത്രമായി സൌബിൻ ഷാഹീറും സിനിമയിൽ എത്തുന്നുണ്ട്.